വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട്-കല്ലഞ്ചിറ ഇറക്കത്തില്‍ ടിപ്പര്‍ലോറി മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. വിവരമറിഞ്ഞ് നാട്ടുകാരും പൊലീസും സ്ഥലത്തെത്തുകയും പരിക്കേറ്റവരെ ആസ്പത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇവിടെ വാഹനാപകടങ്ങള്‍ പതിവാകുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.