കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 6 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി മൂന്ന് പേരെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. തളങ്കര പള്ളിക്കാല്‍ ഹൗസിലെ അബ്ദുല്‍ ഖാദര്‍(39), കാസര്‍കോട് നുള്ളിപ്പാടിയിലെ ഷഹീല്‍ ഖാന് (36), ഹൊസ്ദുര്‍ഗ് കുശാല്‍ നഗറിലെ പി. തസ്ലിം(33) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച്ച വൈകിട്ട് ഫോര്‍ട്ട് റോഡില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്.