സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം സുപ്രീംകോടതി റദ്ദാക്കി
കൊല്ലം: ഡോ. എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല (കെ.ടി.യു) വൈസ് ചാന്‍സലര്‍ ഡോ. രാജശ്രീ എം.എസിന്റെ നിയമനം സുപ്രീംകോടതി റദ്ദാക്കി. നിയമനം യു.ജി.സി ചട്ടപ്രകാരമല്ലെന്ന ഹര്‍ജിയിലാണ് ജസ്റ്റിസ് എം.ആര്‍ ഷാ, സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.2019 ഫെബ്രുവരി രണ്ടിനാണ് ഡോ. രാജശ്രീയെ സാങ്കേതിക സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായി നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കിയത്. എന്നാല്‍ ഈ നിയമനം യു.ജി.സി ചട്ടങ്ങള്‍ പ്രകാരം അല്ലെന്ന് ചൂണ്ടിക്കാട്ടി കുസാറ്റിലെ (കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല) എഞ്ചിനീയറിംഗ് ഫാക്കല്‍റ്റി മുന്‍ […]

കൊല്ലം: ഡോ. എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല (കെ.ടി.യു) വൈസ് ചാന്‍സലര്‍ ഡോ. രാജശ്രീ എം.എസിന്റെ നിയമനം സുപ്രീംകോടതി റദ്ദാക്കി. നിയമനം യു.ജി.സി ചട്ടപ്രകാരമല്ലെന്ന ഹര്‍ജിയിലാണ് ജസ്റ്റിസ് എം.ആര്‍ ഷാ, സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
2019 ഫെബ്രുവരി രണ്ടിനാണ് ഡോ. രാജശ്രീയെ സാങ്കേതിക സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായി നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കിയത്. എന്നാല്‍ ഈ നിയമനം യു.ജി.സി ചട്ടങ്ങള്‍ പ്രകാരം അല്ലെന്ന് ചൂണ്ടിക്കാട്ടി കുസാറ്റിലെ (കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല) എഞ്ചിനീയറിംഗ് ഫാക്കല്‍റ്റി മുന്‍ ഡീന്‍ ഡോ. ശ്രീജിത്ത് പി.എസ് നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാനമായ വിധി. വൈസ് ചാന്‍സലറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങളില്‍ മൂന്ന് ലംഘനങ്ങളുണ്ടായതായി ഹരജിക്കാരന്‍ കോടതിയെ ബോധിപ്പിച്ചു.
യു.ജി.സി ചട്ടങ്ങള്‍ പ്രകാരം വൈസ് ചാന്‍സലര്‍ നിയമനത്തിന് ഒന്നിലധികം പേരുകള്‍ അടങ്ങുന്ന പാനലാണ് സെര്‍ച്ച് കമ്മിറ്റി ചാന്‍സലര്‍ക്ക് കൈമാറണം. എന്നാല്‍ സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ നിയമനത്തിന് ഒരാളുടെ പേര് മാത്രമാണ് സമിതി ചാന്‍സലര്‍ക്ക് കൈമാറിയത്. ഈ നടപടി ചട്ടലംഘനമാണെന്നാണ് കോടതിയുടെ നീരീക്ഷണം. 2013 ലെ യു.ജി.സി ചട്ടങ്ങള്‍ ലംഘിച്ച് കൊണ്ടാണ് നിയമനമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. വിദ്യഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രമുഖ വ്യക്തികള്‍ അടങ്ങുന്നതായിരിക്കണം സെര്‍ച്ച് കമ്മിറ്റി എന്നാണ് യു.ജി.സി ചട്ടം. എന്നാല്‍ ചീഫ് സെക്രട്ടറിയെയാണ് സെര്‍ച്ച് കമ്മിറ്റിയില്‍ അംഗമാക്കിയത്. അദ്ദേഹം വിദ്യഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രമുഖ വ്യക്തിയല്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.