ബദിയടുക്ക: ഹോട്ടല്‍ ജീവനക്കാരനെ കാണാതായതായി പരാതി. പള്ളത്തടുക്ക ഉപ്ലേരിയിലെ പുരുഷോത്തമ(38)യെയാണ് കാണാതായത്. കര്‍ണ്ണാടക സ്വദേശിയായ പുരുഷോത്തമ വിവാഹം കഴിച്ച് പള്ളത്തടുക്കയില്‍ താമസിച്ചുവരികയായിരുന്നു. മൂന്ന് മക്കളുണ്ട്. ജനുവരി മുതലാണ് കാണാതായത്. വീട്ടില്‍ നിന്ന് പോയാല്‍ പലപ്പോഴും രണ്ടോ മൂന്നോ മാസം കഴിഞ്ഞാണ് തിരിച്ചുവരാറ്.
ഇക്കഴിഞ്ഞ ജനുവരിയില്‍ വീട്ടില്‍ നിന്ന് പോയ പുരുഷോത്തമ ഇതുവരെ തിരിച്ചുവന്നില്ല. ഇതോടെ ഭാര്യ ബേബി ബദിയടുക്ക പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.