ബദിയടുക്ക: യുവ വനിതാ ഡോക്ടറെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കന്യപ്പാടിക്ക് സമീപം കരിക്കട്ടപ്പള്ളയിലെ ഗോപാലകൃഷ്ണഭട്ടിന്റെയും വിനോദയുടെയും ഏകമകള്‍ ജി.കെ പല്ലവി(25)യാണ് മരിച്ചത്. പല്ലവി ഇന്നലെ രാത്രി 12 മണിവരെ വീട്ടുകാരോട് സംസാരിച്ച ശേഷം തലകറങ്ങുന്നുവെന്ന് പറഞ്ഞ് കിടപ്പുമുറിയിലേക്ക് പോയതായിരുന്നു. ഇന്ന് രാവിലെ 7.30 മണി കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ സംശയം തോന്നി കിടപ്പുമുറി തുറന്ന് നോക്കിയപ്പോള്‍ ജനല്‍കമ്പിയില്‍ ചൂരിദാറിന്റെ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പല്ലവി കുറച്ചുദിവസങ്ങളായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചുവരികയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി.