ആത്മഹത്യക്ക് ശ്രമിച്ച എട്ടാംതരം വിദ്യാര്‍ഥിനി ആസ്പത്രിയില്‍ മരിച്ചു; ചാറ്റിംഗുമായി ബന്ധപ്പെട്ട വിഷയമാണ് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ്

മേല്‍പ്പറമ്പ്: ആത്മഹത്യക്ക് ശ്രമിച്ച എട്ടാംതരം വിദ്യാര്‍ഥിനി ആസ്പത്രിയില്‍ മരിച്ചു. ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ എട്ടാംതരം വിദ്യാര്‍ഥിനിയും കളനാട് വില്ലേജ് ഓഫീസിനടുത്ത് താമസിക്കുന്ന സയ്യിദ് മന്‍സൂര്‍ തങ്ങള്‍-ഷാഹി ദമ്പതികളുടെ മകളുമായ സഫ ഫാത്തിമ (13) യാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ഷാഹിന ഇളയകുട്ടിയെ കിടപ്പുമുറിയില്‍ നിന്ന് ശൗചാലയത്തില്‍ കൊണ്ടുപോകാന്‍ എഴുന്നേറ്റപ്പോഴാണ് സഫയെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ദേളിയിലെ സ്വകാര്യാസ്പത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു. സഫ സാമൂഹിക മാധ്യമത്തിലൂടെ ചാറ്റിംഗ് നടത്തുന്നത് […]

മേല്‍പ്പറമ്പ്: ആത്മഹത്യക്ക് ശ്രമിച്ച എട്ടാംതരം വിദ്യാര്‍ഥിനി ആസ്പത്രിയില്‍ മരിച്ചു. ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ എട്ടാംതരം വിദ്യാര്‍ഥിനിയും കളനാട് വില്ലേജ് ഓഫീസിനടുത്ത് താമസിക്കുന്ന സയ്യിദ് മന്‍സൂര്‍ തങ്ങള്‍-ഷാഹി ദമ്പതികളുടെ മകളുമായ സഫ ഫാത്തിമ (13) യാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ഷാഹിന ഇളയകുട്ടിയെ കിടപ്പുമുറിയില്‍ നിന്ന് ശൗചാലയത്തില്‍ കൊണ്ടുപോകാന്‍ എഴുന്നേറ്റപ്പോഴാണ് സഫയെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ദേളിയിലെ സ്വകാര്യാസ്പത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു. സഫ സാമൂഹിക മാധ്യമത്തിലൂടെ ചാറ്റിംഗ് നടത്തുന്നത് ശ്രദ്ധയില്‍പെട്ട രക്ഷിതാക്കള്‍ ഇതിന് വിലക്കേര്‍പ്പെടുത്തിയിരുന്നെന്നും ചാറ്റിംഗ് വീട്ടുകാര്‍ അറിഞ്ഞതിലുള്ള മനോവിഷമം കാരണമാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെഅടിസ്ഥാനത്തില്‍ മേല്‍പ്പറമ്പ് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Related Articles
Next Story
Share it