പുഴയില്‍ വീണ വിദ്യാര്‍ത്ഥി ചെളിയില്‍ പൂണ്ട് മരിച്ചു

ഉദുമ: സ്‌കൂള്‍ വിദ്യാര്‍ത്ഥി പുഴയില്‍ വീണ് ചെളിയില്‍ കുടുങ്ങി മരിച്ചു. ഉദുമ പാക്യാരയിലെ പി.എ മജീദിന്റെയും റഷീദയുടെയും മകന്‍ മുഹമ്മദ് റാഷിദ് (16) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ റാഷിദും സുഹൃത്തുക്കളും പാക്യാരയില്‍ നിന്ന് കാപ്പില്‍ കോടി കടപ്പുറത്തേക്ക് കുളിക്കാന്‍ പോയതായിരുന്നു. ഫോട്ടോ എടുത്ത് നടന്നുപോകുന്നതിനിടയില്‍ റാഷിദ് അബദ്ധത്തില്‍ പുഴയില്‍ വീഴുകയും ചെളിയില്‍ കുടുങ്ങുകയും ചെയ്തു. കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് നിന്നെത്തിയ അഗ്നിരക്ഷാ സേനയെത്തി നാട്ടുകാരുടെ സഹായത്തോടെ […]

ഉദുമ: സ്‌കൂള്‍ വിദ്യാര്‍ത്ഥി പുഴയില്‍ വീണ് ചെളിയില്‍ കുടുങ്ങി മരിച്ചു. ഉദുമ പാക്യാരയിലെ പി.എ മജീദിന്റെയും റഷീദയുടെയും മകന്‍ മുഹമ്മദ് റാഷിദ് (16) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ റാഷിദും സുഹൃത്തുക്കളും പാക്യാരയില്‍ നിന്ന് കാപ്പില്‍ കോടി കടപ്പുറത്തേക്ക് കുളിക്കാന്‍ പോയതായിരുന്നു. ഫോട്ടോ എടുത്ത് നടന്നുപോകുന്നതിനിടയില്‍ റാഷിദ് അബദ്ധത്തില്‍ പുഴയില്‍ വീഴുകയും ചെളിയില്‍ കുടുങ്ങുകയും ചെയ്തു. കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് നിന്നെത്തിയ അഗ്നിരക്ഷാ സേനയെത്തി നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ഉദുമ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഇത്തവണ പത്താംതരം പാസായ റാഷിദ് ഉപരിപഠനത്തിനുള്ള തയ്യാറെടുപ്പ് നടത്തുന്നതിനിടെയിലാണ് റാഷിദിനെ മരണം തട്ടിയെടുത്തത്. സഹോദരി: മാജിദ. റാഷിദിന്റെ മരണം നാടിനെ ദു:ഖത്തിലാഴ്ത്തി.

Related Articles
Next Story
Share it