വകുപ്പ് മന്ത്രിക്ക് ആറ് പ്രാവശ്യം നിവേദനം നല്‍കിയിട്ടും റോഡ് നന്നാക്കിയില്ല; വാഴ നട്ട് നാട്ടുകാരുടെ പ്രതിഷേധം
പൈവളിഗെ: ആറ് പ്രാവശ്യം വകുപ്പ് മന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് ആക്ഷേപം. നാട്ടുകാര്‍ റോഡില്‍ വാഴനട്ട് പ്രതിഷേധിച്ചു. പൈവളിഗെ മാസ്തി ഗുമേരി ഗുരുഡപദവ് പൊതുമരാമത്ത് റോഡാണ് 9 കിലോമീറ്ററോളം തകര്‍ന്ന് ചെളിക്കുളമായി മാറിയിരിക്കുന്നത്. 11 വര്‍ഷം മുമ്പാണ് റോഡ് ടാര്‍ ചെയ്തത്. പിന്നീട് അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്നാണ് പരാതി. കര്‍ണാടകയിലെ ആനക്കല്ല്, മിഞ്ഞിനടുക്ക, കന്യാന, കറുവപ്പാടി എന്നിവിടങ്ങളിലേക്ക് എട്ട് ബസുകള്‍ ഈ റോഡില്‍ കൂടി സര്‍വീസ് നടത്തുന്നുണ്ട്. കര്‍ണാടകയിലെ കോളേജിലേക്കും സ്‌കൂളിലേക്കും പോകുന്ന വിദ്യാത്ഥികളും ആസ്പത്രികളിലേക്ക് […]

പൈവളിഗെ: ആറ് പ്രാവശ്യം വകുപ്പ് മന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് ആക്ഷേപം. നാട്ടുകാര്‍ റോഡില്‍ വാഴനട്ട് പ്രതിഷേധിച്ചു. പൈവളിഗെ മാസ്തി ഗുമേരി ഗുരുഡപദവ് പൊതുമരാമത്ത് റോഡാണ് 9 കിലോമീറ്ററോളം തകര്‍ന്ന് ചെളിക്കുളമായി മാറിയിരിക്കുന്നത്. 11 വര്‍ഷം മുമ്പാണ് റോഡ് ടാര്‍ ചെയ്തത്. പിന്നീട് അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്നാണ് പരാതി. കര്‍ണാടകയിലെ ആനക്കല്ല്, മിഞ്ഞിനടുക്ക, കന്യാന, കറുവപ്പാടി എന്നിവിടങ്ങളിലേക്ക് എട്ട് ബസുകള്‍ ഈ റോഡില്‍ കൂടി സര്‍വീസ് നടത്തുന്നുണ്ട്. കര്‍ണാടകയിലെ കോളേജിലേക്കും സ്‌കൂളിലേക്കും പോകുന്ന വിദ്യാത്ഥികളും ആസ്പത്രികളിലേക്ക് പോകുന്ന രോഗികളും റോഡ് തകര്‍ന്നത് കാരണം ദുരിതത്തിലാണ്. രോഗികളെ ആസ്പത്രികളിലേക്ക് എത്തിക്കാനോ മറ്റു ആവശ്യങ്ങള്‍ക്കും വാടക വാഹനങ്ങളെ വിളിച്ചാല്‍ ഇക്കാരണത്താല്‍ വരാന്‍ മടിക്കുന്നു. പൈവളിഗെയില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് ഓഫീസ്, കൃഷിഭവന്‍, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലേക്ക് എത്തണമെങ്കിലും പൊട്ടിപ്പൊളിഞ്ഞ ഈ റോഡിലൂടെ വേണം. ഇരുചക്രവാഹനങ്ങള്‍ കുഴിയില്‍ വീണ് പരിക്കേല്‍ക്കുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയായിട്ടുണ്ട്. രണ്ട് ബസുകള്‍ നേര്‍ക്കുനേര്‍ എത്തിയാല്‍ കുഴിയുള്ളത് കാരണം വഴി മാറി കൊടുക്കാന്‍ പറ്റാത്ത അവസ്ഥയുമുണ്ട്. ഇത് കാരണം ഡ്രൈവര്‍മാരും മറ്റു വാഹനയാത്രക്കാരും വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നതും പതിവാണ്. കിഫ്ബി പദ്ധതിയില്‍ നിന്ന് 18 കോടി രൂപ അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും തുടര്‍ നടപടിയൊന്നും കാണുന്നില്ല. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഇല്ലാത്തതിന്നാലാണ് വകുപ്പ് മന്ത്രിയെ നേരില്‍കണ്ടും നിരവധി തവണ പരാതി ബോധിപ്പിച്ചത്. തുടര്‍ന്നും നടപടിയില്ലാത്ത സാഹചര്യത്തിലാണ് വാഴനട്ട് പ്രതിഷേധിച്ചത്.