ഏല്‍ക്കാനയില്‍ റബര്‍ ടാപ്പിംഗ് തൊഴിലാളിയായ യുവതിയുടെ കൊല; ഭര്‍ത്താവിനെ കണ്ടെത്താനായില്ല
ബദിയടുക്ക: വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ റബര്‍ ടാപ്പിംഗ് തൊഴിലാളിയും കൊല്ലം സ്വദേശിനിയുമായ യുവതിയുടെ മൃതദേഹം പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തും. കൊല്ലം കൊട്ടിയം കനിയതോട് മുഖത്തല നീതുഭവനിലെ രാധാകൃഷ്ണന്റെ മകള്‍ നീതു കൃഷ്ണ(28)യാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് വയനാട് വൈത്തിരിയിലെ ആന്റോ സെബാസ്റ്റിയ(40)നെ പൊലീസ് അന്വേഷിച്ച് വരികയാണ്. ബദിയടുക്ക ഏല്‍ക്കാന മഞ്ഞിക്കളയിലെ ഷാജിയുടെ റബര്‍ തോട്ടത്തിലെ വീട്ടിലാണ് ഇന്നലെ വൈകിട്ട് നീതുവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. റബര്‍ ടാപ്പിംഗ് […]

ബദിയടുക്ക: വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ റബര്‍ ടാപ്പിംഗ് തൊഴിലാളിയും കൊല്ലം സ്വദേശിനിയുമായ യുവതിയുടെ മൃതദേഹം പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തും. കൊല്ലം കൊട്ടിയം കനിയതോട് മുഖത്തല നീതുഭവനിലെ രാധാകൃഷ്ണന്റെ മകള്‍ നീതു കൃഷ്ണ(28)യാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് വയനാട് വൈത്തിരിയിലെ ആന്റോ സെബാസ്റ്റിയ(40)നെ പൊലീസ് അന്വേഷിച്ച് വരികയാണ്. ബദിയടുക്ക ഏല്‍ക്കാന മഞ്ഞിക്കളയിലെ ഷാജിയുടെ റബര്‍ തോട്ടത്തിലെ വീട്ടിലാണ് ഇന്നലെ വൈകിട്ട് നീതുവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. റബര്‍ ടാപ്പിംഗ് തൊഴിലാളികളായ നീതുവും ആന്റോയും തോട്ടത്തിലെ പഴയ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. മറ്റൊരു മുറിയില്‍ രണ്ട് തൊഴിലാളികളും താമസിച്ചിരുന്നു. അവധിയായിലായിരുന്ന ഇവര്‍ തിരികെ വീട്ടില്‍ എത്തിയപ്പോള്‍ ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ വീട് പുറത്ത് നിന്ന് പൂട്ടിയ നിലയാലായിരുന്നു. അടുക്കള വാതില്‍ പൊളിച്ച് നോക്കിയപ്പോഴാണ് നീതുവിന്റെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. കൈകാലുകള്‍ തുണിയില്‍ കെട്ടിയിട്ട നിലയിലായിരുന്നു. തലയാകെ തുണി കൊണ്ട് മൂടിയിരുന്നു. മൃതദേഹം ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തേക്ക് മാറ്റുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേന, എ.എസ്.പി മുഹമ്മദ് നജ്മുദ്ദീന്‍ എന്നിവര്‍ സ്ഥലത്തെത്തി. ബദിയടുക്ക പൊലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷിച്ച് വരികയാണ്. ജില്ലാ സൈബര്‍ ക്രൈം പൊലീസ് ഇന്‍സ്പെക്ടര്‍ കെ പ്രേംസദന്റെ നേതൃത്വത്തിലാണ് അന്വേഷണം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ മരണം സംബന്ധിച്ച കാരണം വ്യക്തമാവുകയുള്ളൂ. ആന്റോ സെബാസ്റ്റ്യനെതിരെ വയനാട്, കൊല്ലം എന്നിവിടങ്ങളില്‍ കേസുകളുണ്ടന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളും നീതുവും നാലുവര്‍ഷമായി ഒന്നിച്ച് താമസിക്കുകയാണ്. ആദ്യത്തെ ഭര്‍ത്താവ് മരിച്ച ശേഷമാണ് ഇയാളെ വിവാഹം കഴിച്ചത്. ആദ്യ വിവാഹത്തിലുള്ള കുട്ടി നീതുവിന്റെ മാതാവ് ജയശ്രീയുടെ കൂടെയാണ് താമസം. സഹോദരന്‍: നിഥിന്‍.