എം.പിയുടെ ഇടപെടല്‍; കാത്തിരിപ്പിന് വിരാമമായി കോട്ടിക്കുളത്ത് മേല്‍പ്പാലം വരുന്നു

ഉദുമ: നീണ്ട വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കോട്ടിക്കുളത്ത് റെയില്‍വെ മേല്‍പ്പാലം വരുന്നു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ നിരന്തര ഇടപെടലിനെ തുടര്‍ന്ന് പ്രദേശത്തുകാരുടെ പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. ഇന്നലെ ചേര്‍ന്ന പാലക്കാടു ഡിവിഷനിലെ എം.പിമാരുടെ യോഗത്തിലാണ് മേല്‍പ്പാലം നിര്‍മിക്കുന്നതിന് റെയില്‍വെ അധികൃതര്‍ തീരുമാനമെടുത്തത്. ആര്‍.ബി.ഡി.സിക്ക് ഇനി നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികളുമായി മുന്നോട്ടു പോകാമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. 17 വര്‍ഷത്തിലധികമായി ഒന്നുമാകാതെ കിടന്ന കോട്ടിക്കുളം മേല്‍പ്പാല വിഷയത്തില്‍ കഴിഞ്ഞ നാല് വര്‍ഷമായി എം.പി നിരന്തരം റെയില്‍വേയുമായും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ […]

ഉദുമ: നീണ്ട വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കോട്ടിക്കുളത്ത് റെയില്‍വെ മേല്‍പ്പാലം വരുന്നു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ നിരന്തര ഇടപെടലിനെ തുടര്‍ന്ന് പ്രദേശത്തുകാരുടെ പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. ഇന്നലെ ചേര്‍ന്ന പാലക്കാടു ഡിവിഷനിലെ എം.പിമാരുടെ യോഗത്തിലാണ് മേല്‍പ്പാലം നിര്‍മിക്കുന്നതിന് റെയില്‍വെ അധികൃതര്‍ തീരുമാനമെടുത്തത്. ആര്‍.ബി.ഡി.സിക്ക് ഇനി നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികളുമായി മുന്നോട്ടു പോകാമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. 17 വര്‍ഷത്തിലധികമായി ഒന്നുമാകാതെ കിടന്ന കോട്ടിക്കുളം മേല്‍പ്പാല വിഷയത്തില്‍ കഴിഞ്ഞ നാല് വര്‍ഷമായി എം.പി നിരന്തരം റെയില്‍വേയുമായും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ യോഗങ്ങളിലും ആവശ്യങ്ങളുന്നയിക്കുകയും കത്തുകള്‍ നല്‍കുകയും ചെയ്താണ് ആവശ്യം നേടിയെടുക്കാനായത്. കാര്യങ്ങള്‍ പൂര്‍ണമായും ഫല പ്രാപ്തിയിലെത്താന്‍ ഇനിയും ഏറെ സഞ്ചരിക്കാനുണ്ടെങ്കിലും ആര്‍.ബി.ഡി.സിക്കു റെയില്‍വേ സ്ഥലത്തു നിര്‍മാണ പ്രവര്‍ത്തനാനുമതി നല്‍കിയതോടെ പാലം യാഥാര്‍ഥ്യമാകുമെന്നുറപ്പായി. റെയില്‍വേയില്‍ നിന്നും ജി.എ.ഡി അപ്രൂവല്‍ ലഭിച്ചതിനു പിന്നാലെ ഉദ്യോഗസ്ഥരുമായി എം.പി തുടര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. തുടര്‍ന്നാണ് ടെന്‍ഡര്‍ നടപടികളുമായി മുന്നോട്ടു പോകാവുന്ന തരത്തില്‍ റെയില്‍വേയുടെ കൈവശമുള്ള 1.17 ഏക്കര്‍ സ്ഥലത്തു പ്രവര്‍ത്തി ആരംഭിക്കാന്‍ എന്‍.ഒ.സി ലഭിച്ചത്. എം.പി ആയ ശേഷം ആദ്യമായി റെയില്‍വേ ജനറല്‍ മാനേജര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കോട്ടിക്കുളം വിഷയം അവതരിപ്പിച്ചത്. തുടര്‍ന്നു വിളിച്ച യോഗത്തിലും വീണ്ടും വിഷയം അവതരിപ്പിച്ചു. 2021 ഡിസംബറില്‍ ദക്ഷിണ റെയില്‍വേ മാനേജര്‍ കാസര്‍കോട് സന്ദര്‍ശിച്ചപ്പോള്‍ ആവശ്യം രേഖാമൂലവും നല്‍കി. റെയില്‍വേ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയിലും മേല്‍പ്പാലം സംബന്ധിച്ച കാര്യം അവതരിപ്പിച്ചതോടെയാണ് പ്രശ്‌നത്തിന്റെ ഗൗരവം കണ്ട് അനുമതി നല്‍കിയത്. ടെന്‍ഡര്‍ നടപടിയിലേക്കു കടക്കുന്നതിനു മുമ്പുണ്ടായേക്കാവുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടു പോകാന്‍ റെയില്‍വേ അധികൃതര്‍, ആര്‍.ബി.ഡി.സി, പ്രദേശവാസികള്‍, റവന്യൂ അടക്കമുള്ള സര്‍ക്കാര്‍ വകുപ്പുകള്‍, ആക്ഷന്‍ കമ്മിറ്റി എന്നിവരുമായി ചേര്‍ന്ന് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനായതും ആദ്യ ഘട്ട വിജയമാണ്.

Related Articles
Next Story
Share it