ഉദുമ: കളനാട് ഉമേശ് ക്ലബിലേക്ക് മീന്‍ ലോറി പാഞ്ഞുകയറി. കൊച്ചി മാര്‍ക്കറ്റില്‍ മീന്‍ ഇറക്കി മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ നിയന്ത്രണം വിട്ട് ക്ലബിലേക്ക് പാഞ്ഞുകയറിയത്. ലോറി ഡ്രൈവറും സഹായിയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പുലര്‍ച്ചെയായതിനാല്‍ വന്‍ അപകടം ഒഴിവായി.