തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ നടപടി വേഗത്തിലാക്കാന്‍ പ്രത്യേക കോടതി സംവിധാനം അനുവദിക്കാനാകുമോ എന്ന് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പോലീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീധനം സാമൂഹ്യ വിപത്താണ്. സ്ത്രീധന പീഡന കേസുകളില്‍ കര്‍ശന നടപടി സ്വീകരിക്കേണ്ടതുണ്ട്. ഒറ്റ ഫോണ്‍കോളില്‍ പോലീസ് പരാതിക്കാരുടെ അടുത്തെത്തണം. നിയമത്തിന്റെ നൂലാമാലകള്‍ അതിനേ ബാധിക്കരുത്. സ്ത്രീസുരക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പോലീസിന്റെ സഹകരണം വേണമെന്നും ഭയപ്പെടാതെ സ്ത്രീകള്‍ക്ക് പോലീസ് സ്റ്റേഷനില്‍ വരാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗാര്‍ഹിക പീഡനമടക്കമുള്ള പ്രയാസങ്ങള്‍ അനുഭവപ്പെടുന്ന സ്ത്രീകള്‍ക്ക് ഈ വിവരം അറിയിക്കാന്‍ പ്രത്യേക നമ്പര്‍ നല്‍കിയിട്ടുണ്ട്. ഇതിനായി വനിതാ പോലീസ് ഓഫീസര്‍ക്ക് പ്രത്യേക ചുമതലയും നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസിലും ബന്ധപ്പെടാല്‍ സൗകര്യമുണ്ട്. മറ്റ് ഫലപ്രദമായ മാര്‍ഗങ്ങളും സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നാടിനാകെ അപമാനമുണ്ടാക്കുന്ന ചില സംഭവങ്ങള്‍ അടുത്ത കാലത്തുണ്ടായെന്നും ഇത്തരമുള്ള നാടായി മാറേണ്ടതല്ല കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.