കാമുകിയെ വെടിവെച്ച് കൊന്ന ശേഷം യുവാവ് ജീവനൊടുക്കി
ലഖനൗ: കാമുകിയെ വെടിവെച്ച് കൊന്ന ശേഷം യുവാവ് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ സംഭാലില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. മമത (24) എന്ന പെണ്‍കുട്ടിയെ വെടിവെച്ച് കൊന്ന ശേഷം 25കാരായ ശിവം സ്വയം ജീവനൊടുക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ അഞ്ച് മണിയോടെ മമതയെ കാണാനെത്തിയ ശിവം സ്റ്റെയര്‍കേസില്‍ വെച്ച് മമതയെ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. അതേസമയം യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കൊല്ലുകയായിരുന്നുവെന്നാണ് യുവാവിന്റെ കുടുംബം ആരോപിക്കുന്നത്. മറ്റൊരു വീടിന്റെ ടെറസില്‍ നിന്നാണ് ശിവത്തിന്റെ ജഡം കണ്ടെത്തിയത്. നെഞ്ചത്ത് വെടിയേറ്റിരുന്നു. സമീപത്തുനിന്നും മറ്റൊരു ആയുധവും […]

ലഖനൗ: കാമുകിയെ വെടിവെച്ച് കൊന്ന ശേഷം യുവാവ് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ സംഭാലില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. മമത (24) എന്ന പെണ്‍കുട്ടിയെ വെടിവെച്ച് കൊന്ന ശേഷം 25കാരായ ശിവം സ്വയം ജീവനൊടുക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ അഞ്ച് മണിയോടെ മമതയെ കാണാനെത്തിയ ശിവം സ്റ്റെയര്‍കേസില്‍ വെച്ച് മമതയെ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്.
അതേസമയം യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കൊല്ലുകയായിരുന്നുവെന്നാണ് യുവാവിന്റെ കുടുംബം ആരോപിക്കുന്നത്. മറ്റൊരു വീടിന്റെ ടെറസില്‍ നിന്നാണ് ശിവത്തിന്റെ ജഡം കണ്ടെത്തിയത്. നെഞ്ചത്ത് വെടിയേറ്റിരുന്നു. സമീപത്തുനിന്നും മറ്റൊരു ആയുധവും പോലീസ് കണ്ടെടുത്തു.
വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. ശിവം അറിയാതെ മമതയുടെ വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവിനെയും സഹോദരനേയും ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.