കാസര്‍കോട്: വധശ്രമം, വര്‍ഗീയ സംഘര്‍ഷം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. കൂഡ്ലു പാറക്കട്ടയിലെ ലോകേഷി(30)നെയാണ് കാസര്‍കോട് സി.ഐ. പി. അജിത് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
വര്‍ഗീയ പ്രശ്നം, വധശ്രമം, അടിപിടി, മയക്കുമരുന്ന് കടത്ത് തുടങ്ങി 7 കേസുകള്‍ കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ ലോകേഷിനെതിരെ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ലോകേഷ് ഉള്‍പ്പെട്ട സംഘത്തിലെ 2 പേരെ നേരത്തെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.