കോഴിക്കോട്: അധ്യാപകര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് പരീക്ഷ മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ കോളജ് അടിച്ചുതകര്‍ത്തു. കളന്തോട് കെഎംസിടി പോളിടെക്നിക് കോളജ് ആണ് വിദ്യാര്‍ത്ഥികള്‍ അടിച്ചുതകര്‍ത്തത്. അധ്യാപകര്‍ പണിമുടക്കിയതോടെ രാവിലെ നടക്കാനിരുന്ന പരീക്ഷ മുടങ്ങുകയായിരുന്നു. അതേസമയം ഏഴു മാസമായി ശമ്പളം മുടങ്ങിയതിനാലാണ് പണിമുടക്ക് നടത്തുന്നതെന്നാണ് അധ്യാപകരുടെ വാദം.
തിങ്കളാഴ്ചയാണ് അധ്യാപകരുടെ പണിമുടക്ക് ആരംഭിച്ചത്. ചൊവ്വാഴ്ച രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികളുടെ പരീക്ഷ തുടങ്ങുന്ന ദിവസമാണ്.എന്നാല്‍ പരീക്ഷ നടത്താന്‍ അധ്യാപകര്‍ വിസമ്മതിക്കുകയായിരുന്നു. നവംബറില്‍ നടക്കേണ്ട പരീക്ഷ കോവിഡ് കാരണം ഇന്നത്തേയ്ക്ക് മാറ്റിവയ്ക്കുകയായിരുന്നു. ഇന്നും പരീക്ഷ നടക്കാത്തതോടെ പ്രകോപിതരായ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിന്റെ മുറിയിലെത്തി ബഹളം വെച്ചു. ഇതിന് തൊട്ടുപിന്നാലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കോളജിലേക്ക് മാര്‍ച്ച് നടത്തിയതോടെ സ്ഥലത്ത് സംഘാര്‍ഷാവസ്ഥയുണ്ടായി.
സംഭവത്തിനു ശേഷം സ്ഥലം സിഐ കോളേജിലെത്തി പ്രന്‍സിപ്പാളും വിദ്യാര്‍ത്ഥികളും അദ്ധ്യാപക സംഘടനകളുമായും ചര്‍ച്ച നടത്തി. ശമ്പളം നല്കുന്ന കാര്യം തീരുമാനമുണ്ടാക്കാനായി ബുധനാഴ്ച അധ്യാപക സംഘടനാ പ്രവര്‍ത്തകരെയും കോളജ് മാനേജ്മെന്റിനെയും സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചു. ഇതോടെ ഉച്ചയ്ക്ക് ശേഷം പരീക്ഷകള്‍ നടത്താന്‍ അധ്യാപകര്‍ തയ്യാറായി. എന്നാല്‍ ഇന്ന് രാവിലെ നടത്തേണ്ടിയിരുന്ന പരീക്ഷ നടക്കാത്തതിന്റെ ഉത്തരവാദിത്തം ആരേറ്റെടുക്കും എന്ന് ചോദിച്ച ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ കോളജിന്റെ ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ഇവരെ പോലീസ് ലാത്തി വീശി ഓടിച്ചു. നിലവില്‍ പരീക്ഷ ആരംഭിച്ചെങ്കിലും വളരെ ചുരുക്കം വിദ്യാര്‍ഥികള്‍ മാത്രമേ പരീക്ഷയില്‍ പങ്കെടുക്കുന്നുള്ളു.