മംഗളൂരു: യൂണിഫോമില്‍ ബാറിലെത്തി മദ്യപിച്ച പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തു. ഹാസനിലെ മഹൊള്ള പൊലീസ് സ്റ്റേഷന് എ.എസ്.ഐ രംഗസ്വാമി, ഹെഡ് കോണ്‍സ്റ്റബിള്‍ രാമഗൗഡ എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ശ്രീനിവാസഗൗഡ സസ്പെന്റ് ചെയ്തത്. ഒക്ടോബര്‍ 15ന് രണ്ടുപേരും യൂണിഫോം ധരിച്ച് ബാറിലെത്തി മദ്യപിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നടപടിയുണ്ടായത്.