കാസര്‍കോട്: എളിമയും പക്വതയും കരുണയും സമന്വയിച്ച മുസ്ലിം ലീഗ് നേതാവായിരുന്നു പി.ബി. അബ്ദുല്‍ റസാഖ് എന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി.അഹമ്മദലി പറഞ്ഞു. സാമൂഹ്യ, മത, സാംസ്കാരിക, വിദ്യാഭ്യാസ മേഖലയിലെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, നിയമസഭാ അംഗം എന്നീ നിലകളില്‍ നൈപുണ്യം തെളിയിച്ച ഭരണാധികാരി കൂടിയായിരുന്നു അദ്ദേഹം. അവശരോടും നിരാലംബരോടും ആഭിമുഖ്യം പുലര്‍ത്തി പൊതു പ്രവര്‍ത്തനം സേവനമാക്കി സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് മാതൃകയായി ജീവിതം സമര്‍പ്പിച്ച വ്യക്തിയാണ്. മുസ്ലിം ലീഗ് കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പി.ബി അബ്ദുല്‍റസാഖ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് എ.എം. കടവത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ടി.ഇ. അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്മാന് പ്രസംഗിച്ചു. ബഷീര്‍ വെള്ളിക്കോത്ത് അനുസ്മരണ പ്രഭാഷണം നടത്തി.
മൂസാ ബി ചെര്‍ക്കള, മാഹിന്‍ കേളോട്ട്, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, ഇ.അബൂബക്കര്‍, കെ.എം. ബഷീര്‍, ഇ.ഐ. ജലീല്‍, ഹാരിസ് ചൂരി, ബദറുദ്ധീന്‍ താഷിം, ഹമീദ് ബെദിര, നാസര്‍ ചായിന്റെടി, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, അനസ് എതിര്‍ത്തോട്, ഇര്‍ഷാദ് മെഗ്രാല്‍, എ.അഹമ്മദ് ഹാജി, മുത്തലിബ് പാറക്കെട്ട്, സി.എ. അബ്ദുല്ല കുഞ്ഞി, അഷ്റഫ് ഇടനീര്‍, കലാഭവന്‍ രാജു, അഡ്വ. വി.എം.മുനീര്‍, കാദര്‍ ബദ്രിയ, സി.എ.സൈമ, പി.ബി. ഷഫീക്ക്, ബീഫാത്തിമ ഇബ്രാഹിം, സിദ്ധീഖ് സന്തോഷ് നഗര്‍, ഹാരിസ് ബെദിര, റഫീഖ് വിദ്യാനഗര്‍, ഷാനിഫ് എതിര്‍ത്തോട്, ഷക്കീല മജീദ്, സാഹിറ മജീദ് സംബന്ധിച്ചു.