കാര്‍വാര്‍: ബോളിവുഡ് നടന് അമീര്ഖാന് ഹിന്ദുവിരുദ്ധനാണെന്ന് ഉത്തര കന്നഡ എംപി അനന്ത്കുമാര്‍ ഹെഗ്ഡെ ആരോപിച്ചു. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്ന ഒരു പരസ്യത്തില്‍ അഭിനയിച്ചതിലൂടെ അമീര്ഖാന് ഇത് തെളിയിക്കുകയാണെന്ന് ഹെഗ്ഡെ കുറ്റപ്പെടുത്തി. സിയറ്റ് കമ്പനിയുടെ പരസ്യത്തില്‍ ഉത്സവങ്ങള്‍ ആഘോഷിക്കാന്‍ പടക്കം പൊട്ടിക്കുന്നത് പരിസ്ഥിതിക്ക് ദോഷമാണെന്ന സന്ദേശം അമീര്‍ നല്‍കിയിരുന്നു. ഈ പരസ്യം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിയറ്റ് ഉടമക്ക് ഒക്ടോബര്‍ 14ന് ഒരു കത്തയക്കുകയും ചെയ്തു. റോഡുകളില്‍ പടക്കം പൊട്ടിക്കുന്നത് ട്രാഫിക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെങ്കില്‍, പ്രത്യേക ദിവസങ്ങളില്‍ റോഡുകളില്‍ നമസ്കരിക്കുന്നതും ഗതാഗതത്തെ ബാധിക്കുമെന്നും പടക്കം ശബ്ദമലിനീകരണം സൃഷ്ടിക്കുകയാണെങ്കില്‍ ബാങ്ക് വിളിക്കുന്നതും ശബ്ദമലിനീകരണത്തിന് കാരണമാകുമെന്നും ഇത്തരം കാര്യങ്ങളില്‍ അമീര്ഖാന് മൗനം പാലിക്കുകയാണെന്നും ഹെഗ്ഡെ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു. ഹൈന്ദവവിശ്വാസങ്ങളെ തകര്‍ക്കാന്‍ നടക്കുന്ന ഗൂഡാലോചനയില്‍ അമീര്‍ഖാനും പങ്കാളിയാകുന്നതിനെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഹെഗ്ഡെ പറഞ്ഞു. ഹെഗ്ഡെയുടെ അഭിപ്രായം വന്‍വിവാദത്തിന് തിരികൊളുത്തി. ഒരു നടന് പരസ്യത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ വര്‍ഗീയവികാരം ആളിക്കത്തിച്ച് മുതലെടുപ്പ് നടത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസും ഇടതുപക്ഷവും കുറ്റപ്പെടുത്തി.