ഭക്ഷ്യ വിഷബാധയെന്ന് സംശയം; 120 പേര്‍ ചികിത്സ തേടി

കാഞ്ഞങ്ങാട്: ഭക്ഷ്യ വിഷബാധ ഏറ്റതാണെന്ന സംശയത്തെ തുടര്‍ന്ന് 13 പേരെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തിമിരി കോട്ടമൂലയിലെ കളിയാട്ടുമായി ബന്ധപ്പെട്ട് ഭക്ഷണം കഴിച്ചവര്‍ക്കാണ് അസ്വാസ്ഥ്യം ഉണ്ടായത്. തിമിരി പുലിക്കുണ്ടിലെ പരേതനായ വത്സന്റെ ഭാര്യ വസന്ത(57), മകള്‍ പ്രവിത (24), പ്രവിതയുടെ മകള്‍ ഐബിന (നാല്), ശശികുമാറിന്റെ ഭാര്യ അനിത(41), കല്യാണി(74), അനീഷിന്റെ ഭാര്യ അനന(24), മകള്‍ അയൂമി (മൂന്ന്), ഷൈജുവിന്റെ മകള്‍ സാന്ദ്ര(13), കാലിക്കടവിലെ രാജുവിന്റെ മകള്‍ ബീഘ്‌ന (26), വേണുവിന്റെ ഭാര്യ രസിത (37), രവീന്ദ്രന്റെ […]

കാഞ്ഞങ്ങാട്: ഭക്ഷ്യ വിഷബാധ ഏറ്റതാണെന്ന സംശയത്തെ തുടര്‍ന്ന് 13 പേരെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തിമിരി കോട്ടമൂലയിലെ കളിയാട്ടുമായി ബന്ധപ്പെട്ട് ഭക്ഷണം കഴിച്ചവര്‍ക്കാണ് അസ്വാസ്ഥ്യം ഉണ്ടായത്. തിമിരി പുലിക്കുണ്ടിലെ പരേതനായ വത്സന്റെ ഭാര്യ വസന്ത(57), മകള്‍ പ്രവിത (24), പ്രവിതയുടെ മകള്‍ ഐബിന (നാല്), ശശികുമാറിന്റെ ഭാര്യ അനിത(41), കല്യാണി(74), അനീഷിന്റെ ഭാര്യ അനന(24), മകള്‍ അയൂമി (മൂന്ന്), ഷൈജുവിന്റെ മകള്‍ സാന്ദ്ര(13), കാലിക്കടവിലെ രാജുവിന്റെ മകള്‍ ബീഘ്‌ന (26), വേണുവിന്റെ ഭാര്യ രസിത (37), രവീന്ദ്രന്റെ ഭാര്യ കാര്‍ത്ത്യായനി(60), സൂര്യ (26), മകന്‍ അമേഘ് (ആറ്) എന്നിവരാണ് ജില്ലാ ആസ്പത്രിയില്‍ ഉള്ളത്. ഇവരില്‍ പ്രവിതയുടെ മകള്‍ ഐബിന പ്രത്യേക നിരീക്ഷണത്തിലാണുള്ളത്. 120 ഓളം ആളുകളാണ് ചികിത്സ തേടിയത്. ചെറുവത്തൂര്‍ വി.വി സ്മാരക ആരോഗ്യ കേന്ദ്രം, ചെറുവത്തൂര്‍ യൂണിറ്റി, നീലേശ്വരം എന്‍.കെ.ബി മെമ്മോറിയല്‍ ആസ്പത്രി എന്നിവിടങ്ങളിലാണ് മറ്റുള്ളവര്‍ ചികിത്സ നേടിയത്. ഇന്നലെ ഉച്ചയോടെയാണ് പലര്‍ക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
ഭക്ഷ്യവിഷബാധയേറ്റ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് എന്നിവര്‍ സന്ദര്‍ശിച്ചു.

Related Articles
Next Story
Share it