തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു വിഭാഗം ജീവനക്കാര്‍ ബുധനാഴ്ച നടത്താനിരിക്കുന്ന പണിമുടക്ക് പൊളിക്കാന്‍ ഡയസ് നോണ്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. അനധികൃതമായി ജോലിക്ക് ഹാജരാകാതെ ജീവനക്കാര്‍ പണിമുടക്കിയാല്‍ അത് ഡയസ് നോണ്‍ ആയി കണക്കാക്കണമെന്ന് പ്രിന്‍സിപ്പില്‍ സെക്രട്ടറി കെ ആര് ജ്യോതിലാല്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. അവശ്യ സര്‍വീസ് നിയമമായ ഡയസ് നോണ്‍ പ്രഖ്യാപിച്ചതോടെ ബുധനാഴ്ച സമരത്തിന്റെ ഭാഗമായി ജോലിക്ക് ഹാജരാകാതിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം ലഭിക്കില്ല.
പണിമുടക്കുന്ന ദിവസത്തെ ശമ്പളം മാര്‍ച്ച് മാസത്തെ ശമ്പളത്തില്‍ നിന്നും പിടിക്കാന്‍ നിര്‍ദേശമുണ്ട്. ഗസറ്റഡ് ജീവനക്കാര്‍ അടക്കമുള്ള യാതൊരുവിധത്തിലുള്ള അവധിയും അനുവദിക്കില്ല. പണിമുടക്കുന്ന താത്കാലിക ജീവനക്കാരെ പിരിച്ച് വിടും. പണിമുടക്കില്‍ പങ്കെടുക്കാത്തവര്ത്ത് ജോലിക്ക് എത്താന്‍ സൗകര്യമൊരുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
കഴിഞ്ഞ ആഴ്ച പി മോഹന്‍ദാസ് അധ്യക്ഷനായ ശമ്പളപരിഷ്കരണ കമ്മീഷന് സര്‍ക്കാരിന് സമര്‍പ്പിച്ച റിപോര്‍ട്ടിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയാണ് അധ്യാപകരും മറ്റു സര്‍ക്കാര്‍ ജീവനക്കാരും സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കുറഞ്ഞ ശമ്പളം 25000 ആയി ഉയര്‍ത്തണമെന്ന് കമ്മീഷന് ശുപാര്‍ശ ചെയ്തിരുന്നു.