തിരുവനന്തപുരം: അമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം മകന് തൂങ്ങിമരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. നെയ്യാറ്റിന്‍കര ആങ്കോട്ട് സ്വദേശി മോഹന കുമാരിയെ കഴുത്തറുത്ത നിലയിലും മകന് കണ്ണനെ തൂങ്ങിയ നിലയിലും കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്താണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.