കാഞ്ഞങ്ങാട്: എലി വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയില്‍ വിവിധ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു മാവുങ്കാല്‍ സ്വദേശിനി മരിച്ചു. കല്യാണ്‍ റോഡിലെ രാജന്റെ മകള്‍ അമ്പിളി (അശ്വിനി-20) യാണ് മരിച്ചത്. കഴിഞ്ഞ മാസം 23ന് ഇരിയയിലെ ബന്ധു വീട്ടില്‍ വെച്ചാണ് വിഷം കഴിച്ചത്. ജില്ലാ ആസ്പത്രിയിലും പിന്നീട് മംഗളൂരുവിലെ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാല്‍ എറണാകുളം അമൃത ആസ്പത്രിയില്‍ കൊണ്ടുപോയി. രണ്ടുദിവസം മുമ്പ് തിരിച്ചു കൊണ്ടുവരികയായിരുന്നു. ജില്ലാ ആസ്പത്രിയില്‍ കഴിയുകയായിരുന്ന അമ്പിളി ഇന്നലെയാണ് മരിച്ചത്. നേരത്തെ കാസര്‍കോട്ടെ നഴ്സിങ് സ്കൂളില്‍ പഠിച്ചിരുന്നു. അതിനിടെ പ്രണയ നൈരാശ്യത്തെ ത്തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വിവാഹം കഴിക്കാമെന്നേറ്റ യുവാവ് ഇതില്‍നിന്ന് പിന്മാറുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അമ്മ: ബിന്ദു. സഹോദരങ്ങള്‍: ആതിര, അശ്വിന്.