തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ 76ാം ജന്മദിനത്തില് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിളിയെത്തി. ഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചത്. ചരിത്രം തിരുത്തി കുറിച്ച തുടര്‍ഭരണത്തിന്റെ നിറവില്‍ പതിനഞ്ചാം കേരളനിയമസഭയുടെ ഒന്നാം സമ്മേളനം ചേരുന്ന ദിവസം തന്നെയാണ് പിണറായി വിജയന് 76 ാം ജന്മദിനം ആഘോഷിക്കുന്നതെന്ന പ്രത്യേകതയും ഇക്കുറി ഉണ്ടായിരുന്നു.
നേരത്തെ, സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം തവണ മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോഴും പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ അറിയിച്ചിരുന്നു. രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനങ്ങള്‍ എന്നാണ് അന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. നേരത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രിക്ക് പിറന്നാല്‍ ആശംസകള്‍ നേര്‍ന്നിരുന്നു.
അഞ്ച് വര്‍ഷം മുമ്പ്, അതായത് ഒന്നാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞക്ക് തലേന്നാളാണ് ആദ്യമായി പിണറായി വിജയന് തന്റെ ജന്മദിനത്തെ കുറിച്ച് തുറന്നു പറഞ്ഞത്.