തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സമിതി യു.ഡി.എഫിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി. പുതിയ സംവിധാനം നേതൃമാറ്റമായല്ല, പുതിയ കൂട്ടായ്മയായാണ് കാണുന്നതെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
യു.ഡി.എഫ് വോട്ടുകള്‍ റിബലുകള്ക്കോ ബി.െജ.പിക്കോ പോകില്ല. എല്ലാം ഒറ്റപ്പെട്ടിയില്‍ വരുന്നതിന്റെ ഗുണം മുന്നണിക്കുണ്ടാകും. ലോക്സഭ തെരഞ്ഞെടുപ്പിലെ ഫലമായിരിക്കും നിയമസഭ തെരഞ്ഞടുപ്പില്‍ ആവര്‍ത്തിക്കുക. എല്‍.ഡി.എഫ് വേണ്ടെന്ന് ജനം തീരുമാനിക്കും. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം കണ്ട് ഭരണം കിട്ടുമെന്നത് വ്യാമോഹമാണ്. ഭരണത്തുടര്‍ച്ചയല്ല, ഭരണമാറ്റമാണ് നടക്കാന്‍ പോകുന്നത്. ഇതിനനുസൃതമായ പ്രകടനപത്രികയായിരിക്കും അവതരിപ്പിക്കുക. അദ്ദേഹം പറഞ്ഞു.
ഘടക കക്ഷികള്‍ കോണ്‍ഗ്രസുമായി ആശയ വിനിമയം ആരംഭിച്ചിട്ടുണ്ട്. അനൗദ്യോഗിക ചര്‍ച്ച തുടരുകയാണ്. മുസ്ലിം ലീഗ് വിട്ടുവീഴ്ചക്കും മധ്യസ്ഥതക്കും പേരുകേട്ട പാര്‍ട്ടിയാണ്. യു.ഡി.എഫിന്റെ പൊതുതാല്പര്യത്തിനൊപ്പം പാര്‍ട്ടി നില്‍ക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.