മുപ്പതിലേറെ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: മുപ്പതിലേറെ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തുടനീളം പലപേരുകളില്‍ മോഷണം നടത്തുന്ന തിരുവനന്തപുരം സ്വദേശിയാണ് അറസ്റ്റിലായത്. വട്ടിയൂര്‍ കാവ് മലമുകള്‍ മുളവുകാട് ഹൗസില്‍ ബാഹുലേയന്‍, കല്യാണരാമന്‍, ദാസ് ബാബു, ബാബു, സുന്ദരന്‍, രാജന്‍, വിജയന്‍ എന്നീ പേരുകളിലറിയപ്പെടുന്ന 58കാരനെ വെള്ളരിക്കുണ്ട് എസ്.ഐ എം.പി വിജയകുമാര്‍ നടത്തിയ സമര്‍ത്ഥമായ അന്വേഷണത്തിലാണ് കുടുക്കിയത്. റബര്‍ഷീറ്റ്, അടക്ക മോഷണ വുമായി ബന്ധപ്പെട്ട് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് കുടുങ്ങിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 30 മോഷണ […]

കാഞ്ഞങ്ങാട്: മുപ്പതിലേറെ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തുടനീളം പലപേരുകളില്‍ മോഷണം നടത്തുന്ന തിരുവനന്തപുരം സ്വദേശിയാണ് അറസ്റ്റിലായത്. വട്ടിയൂര്‍ കാവ് മലമുകള്‍ മുളവുകാട് ഹൗസില്‍ ബാഹുലേയന്‍, കല്യാണരാമന്‍, ദാസ് ബാബു, ബാബു, സുന്ദരന്‍, രാജന്‍, വിജയന്‍ എന്നീ പേരുകളിലറിയപ്പെടുന്ന 58കാരനെ വെള്ളരിക്കുണ്ട് എസ്.ഐ എം.പി വിജയകുമാര്‍ നടത്തിയ സമര്‍ത്ഥമായ അന്വേഷണത്തിലാണ് കുടുക്കിയത്. റബര്‍ഷീറ്റ്, അടക്ക മോഷണ വുമായി ബന്ധപ്പെട്ട് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് കുടുങ്ങിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 30 മോഷണ കേസുകളില്‍ പ്രതിയാണ് വിവിധ പേരുകളില്‍ അറിയപ്പെടുന്ന മോഷ്ടാവ്. വെള്ളരിക്കുണ്ട് സ്റ്റേഷന്‍ പരിധിയില്‍ മങ്കയത്തെ ജോളി ജോസഫിന്റെ വീട്ടില്‍ നിന്നും ജനുവരി 11ന് റബര്‍ ഷീറ്റ്, കല്ലംചിറയിലെ നാസറിന്റെ വീട്ടില്‍ നിന്ന് അടക്ക, പാത്തിക്കരയിലെ മധുസൂദനന്റെ മലഞ്ചരക്ക് കടയില്‍ നിന്നും അടക്ക, നെല്ലിയറയിലെ അബൂബക്കറിന്റെ വീട്ടില്‍ നിന്ന് റബര്‍ ഷീറ്റ് എന്നിവ മോഷണം നടത്തിയതും ഇതേ പ്രതിയാണെന്ന് തിരിച്ചറിഞ്ഞു. പൊലീസ് സംഘത്തില്‍ ഗ്രേഡ് എസ്.ഐ ഭാസ്‌കരന്‍ നായര്‍, എ.എസ്.ഐമാരായ രാജന്‍, സരിത സി.സി.പി.ഒമാരായ നൗഷാദ്, രജികുമാര്‍, സുന്ദരന്‍, ജലീല്‍, സി.പി.ഒ മാരായ ബിജോയ്, സുധീഷ്, ജയരാജ് എന്നിവരുമുണ്ടായിരുന്നു. ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു.

Related Articles
Next Story
Share it