തിരുവനന്തപുരം: ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കാന്‍ ഗതാഗത വകുപ്പ്. ഇരുചക്രവാഹനയാത്രക്കാര് ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കുന്നതിനു പുറമേ ലൈന്‍സും റദ്ദാക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇതുസംബന്ധിച്ച് സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനം ഉടനുണ്ടാകും.
കേന്ദ്ര മോട്ടോര്‍ വാഹനത്തിലെ ശുപാര്‍ശ നവംബര്‍ ഒന്നു മുതല്‍ ശക്തമായി നടപ്പാക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അജിത് കുമാര്‍ ഉത്തരവിട്ടിരിക്കുകയാണ്. ഹെല്‍മെറ്റ് ധരിക്കാത്തവരുടെ ലൈസന്‍സ് മൂന്നു മാസത്തേക്ക് റദ്ദാക്കാനാണ് നീക്കം. പിന്‍സീറ്റ് യാത്രക്കാരന് ഹെല്‍മറ്റ് ധരിച്ചില്ലെങ്കിലും ഡ്രൈവറുടെ ലൈന്‍സ് റദ്ദാക്കും.
റോഡ് സുരക്ഷാ ക്ലാസിനും, സാമൂഹിക സേവനത്തിനും നിയമലംഘകരെ അയക്കണമെന്നും ഉത്തരവിലുണ്ട്. കേന്ദ്രനിയമത്തില്‍ 1000 രൂപ പിഴ നിശ്ചയിച്ചിരുന്നത് 500 രൂപയായി സംസ്ഥാനസര്‍ക്കാര്‍ കുറച്ചിരുന്നു. എന്നാല്‍, മൂന്നുമാസത്തേക്ക് ഡ്രൈവിങ് ലൈസന്‍സ് സസ്പെന്റ് ചെയ്യാനും ഡ്രൈവര്‍ റിഫ്രഷര്‍ കോഴ്സിന് അയക്കാനും കഴിയും.
No helmet? Get ready to have your driving licence suspended