തൃശൂര്‍: നടന് സുരേഷ് ഗോപിയുടെ പണമിടപാടുകളെ കുറിച്ചും അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. തൃശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നടന് ഹെലികോപ്ടറില്‍ പണം കടത്തിയിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും അതില്‍ അന്വേഷണം വേണമെന്നും പത്മജ ഫെയ്സ്ബുക്കിലൂടെ ആവശ്യപ്പെട്ടു.
കെ. സുരേന്ദ്രനെ മാത്രം അന്വേക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയോ? സുരേഷ് ഗോപിയുടെ കാര്യവും അന്വേക്ഷിക്കണ്ടേ? അദ്ദേഹവും ഇത് പോലെ ഹെലികോപ്റ്ററില്‍ ആണ് തൃശ്ശൂരില്‍ വന്നതും പോയതും. അതിലും പൈസ കടത്തിയിരുന്നോ എന്ന് ഇപ്പോള്‍ സംശയിക്കുന്നു. തെരഞ്ഞെടുപ്പ് ചിലവില്‍ ഇതെല്ലാം കാണിച്ചിട്ടുണ്ടോ? ഇതും അന്വേഷണ വിഷയമാക്കേണ്ടതല്ലേ?-പത്മജ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.