ട്വിറ്ററിന് കേന്ദ്രത്തിന്റെ അന്ത്യശാസനം; പുതിയ നിയമം നടപ്പാക്കിയില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
ന്യൂഡെല്‍ഹി: ഐ.ടി നിയമം പാലിക്കാന്‍ തയ്യാറാകാത്തതില്‍ ട്വിറ്ററിന് അന്ത്യശാസനവുമായി കേന്ദ്രസര്‍ക്കാര്‍. പുതിയ ഐ.ടി നിയമം ഉടന്‍ നടപ്പാക്കണമെന്നും അല്ലാത്ത പക്ഷം പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നുമാണ് മുന്നറിയിപ്പ്. നിയമങ്ങള്‍ പാലിക്കാനുള്ള അവസാന അവസരം നല്കുന്നു. വീഴ്ച വരുത്തിയാല്‍ ഐടി ആക്ട് 2000ത്തിലെ 79-ാം അനുച്ഛേദപ്രകാരം ട്വിറ്ററിന് ലഭ്യമായ ബാധ്യതകളില്‍ നിന്നുള്ള ഒഴിവാക്കല്‍ പിന്‍വലിക്കും. ഇതുകൂടാതെ ഐടി നിയമം, ഇന്ത്യയിലെ മറ്റു ശിക്ഷാനിയമങ്ങള്‍ എന്നിവ പ്രകാരമുള്ള അനന്തരനടപടികള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പില്‍ കേന്ദ്രം വ്യക്തമാക്കുന്നു. സാമൂഹ്യമാധ്യമങ്ങളിലെ ഉള്ളടക്കം-നയം എന്നിവ പരിശോധിക്കാന്‍ ഇന്ത്യയില്‍ […]

ന്യൂഡെല്‍ഹി: ഐ.ടി നിയമം പാലിക്കാന്‍ തയ്യാറാകാത്തതില്‍ ട്വിറ്ററിന് അന്ത്യശാസനവുമായി കേന്ദ്രസര്‍ക്കാര്‍. പുതിയ ഐ.ടി നിയമം ഉടന്‍ നടപ്പാക്കണമെന്നും അല്ലാത്ത പക്ഷം പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നുമാണ് മുന്നറിയിപ്പ്. നിയമങ്ങള്‍ പാലിക്കാനുള്ള അവസാന അവസരം നല്കുന്നു. വീഴ്ച വരുത്തിയാല്‍ ഐടി ആക്ട് 2000ത്തിലെ 79-ാം അനുച്ഛേദപ്രകാരം ട്വിറ്ററിന് ലഭ്യമായ ബാധ്യതകളില്‍ നിന്നുള്ള ഒഴിവാക്കല്‍ പിന്‍വലിക്കും. ഇതുകൂടാതെ ഐടി നിയമം, ഇന്ത്യയിലെ മറ്റു ശിക്ഷാനിയമങ്ങള്‍ എന്നിവ പ്രകാരമുള്ള അനന്തരനടപടികള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പില്‍ കേന്ദ്രം വ്യക്തമാക്കുന്നു.
സാമൂഹ്യമാധ്യമങ്ങളിലെ ഉള്ളടക്കം-നയം എന്നിവ പരിശോധിക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ കൂടി നിയമിക്കണമെന്നായിരുന്നു പുതുക്കിയ ഐ ടി നിയമത്തിലെ പ്രധാന നിര്‍ദേശം. എന്നാല്‍ ഇത്തരത്തില്‍ ഒരു നിയമനം ട്വിറ്റര്‍ ഇത് വരെ നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററിന് കേന്ദ്രം അന്തിമ നോട്ടീസ് നല്‍കിയത്. ചട്ടങ്ങള്‍ ഉടനടി പാലിക്കുന്നതിനുള്ള അവസാന അറിയിപ്പാണ് കേന്ദ്രം ട്വിറ്ററിന് നല്‍കിയതെന്നും ഇതില്‍ പരാജയപ്പെട്ടാല്‍ ഐ ടി ആക്റ്റ് ആനുകൂല്യങ്ങള്‍ ട്വിറ്ററിന് നഷ്ടപ്പെടുമെന്നും കേന്ദ്രം കൂട്ടിച്ചേര്‍ത്തു.
നേരത്തെ കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ നിയമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ട്വിറ്റര്‍ രംഗത്തെത്തിയിരുന്നു. ഉപയോക്താക്കളുടെ സ്വകാര്യതയും അഭിപ്രായ സ്വാതന്ത്ര്യവും കേന്ദ്രത്തിന്റെ പുതുക്കിയ നിയമം പ്രാബല്യത്തില്‍ വന്നാല്‍ നഷ്ടപ്പെടുമെന്നാണ് ട്വിറ്ററിന്റെ വാദം. അതേസമയം മറ്റ് സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ഗൂഗിള്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ചിരുന്നു.
അതിനിടെ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടില്‍ നിന്ന് ട്വിറ്റര്‍ ഇന്ന് ബ്ലു ടിക്ക് വെരിവിക്കേഷന്‍ ബാഡ്ജ് നീക്കം ചെയ്തത് വിവാദമായി. ഇതിന് പിന്നാലെയാണ് അന്ത്യശാസന നോട്ടീസ് നല്കിയതെന്നതും ശ്രദ്ധേയമാണ്. വെങ്കയ്യ നായിഡുവിന് പുറമെ ആര് എസ് എസ് നേതാക്കളായ മോഹന്‍ ഭഗവത്, സുരേഷ് ജോഷി ഉള്‍പ്പടെയുള്ളവരുടെ അക്കൗണ്ടുകളുടേയും ബ്ലൂ ടിക്ക് ട്വിറ്റര്‍ പിന്‍വലിച്ചിച്ചിരുന്നു. തുടര്‍ന്ന് പ്രതിഷേധം ഉയര്‍ന്നതോടെ വെങ്കയ്യാ നായിഡുവിന്റെ അക്കൗണ്ടിന് ട്വിറ്റര്‍ വീണ്ടും സ്ഥിരീകരണ മുദ്ര നല്കി. ആക്റ്റീവ് അല്ലാത്ത അക്കൗണ്ടുകളുടെ സ്ഥിരീകരണ മുദ്രകള്‍ നീക്കാറുണ്ടെന്നാണ് ട്വിറ്ററിന്റെ വിശദീകരണം. രണ്ട് വര്‍ഷത്തിനിടെ ആകെ അഞ്ച് ട്വീറ്റുകള്‍ മാത്രമാണ് വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്തിരിക്കുന്നത്.