മൊഗ്രാല്‍: കുമ്പള പഞ്ചായത്തിന്റെ കീഴിലുള്ള മൊഗ്രാല്‍ ഗവ. യുനാനി ഡിസ്പെന്‍സറി ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി നാഷണല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍ ആന്റ് ഹെല്‍ത്ത് പ്രൊവൈഡേര്‍സ് കേന്ദ്രസംഘം സ്ഥാപനം സന്ദര്‍ശിച്ചു.
എന്‍ട്രി ലെവല്‍ അസ്സെസ്സര്‍ കെ.കെ. രാജന്, നാഷണല്‍ ആയുഷ് മിഷന് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അജിത് കുമാര്‍, ഹോമിയോ വിഭാഗം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രേഷ്മ എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥാപനത്തിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയത്.
സാധാരണ ഡിസ്പെന്‍സറികളില്‍ നല്കി വരുന്ന സേവനങ്ങള്‍ക്ക് പുറമേ ലാബ്, ഫിസിയോതെറാപ്പി, യുനാനി റെജിമിനല്‍ തെറാപ്പി, യോഗ തെറാപ്പികളുടെ സേവനങ്ങള്‍ കൂടി രോഗികള്‍ക്ക് നല്കുന്നതില് ഡോക്ടര്‍മാരുടെ സംഘം തൃപ്തി രേഖപ്പെടുത്തി. കൂടാതെ ഇ-ഹോസ്പിറ്റല്‍ സിസ്റ്റം, ഓണ്‍ലൈന്‍ റജിസ്ട്രേഷന് പൂര്‍ണ്ണമായും നടപ്പിലാക്കിയതിനേയും ജീവനക്കാരെ പ്രത്യേകം അഭിനന്ദിച്ചു.
സംഘത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്റേയും കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫിന്റേയും നേതൃത്വത്തില്‍ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളായ നാസര്‍ മൊഗ്രാല്‍ (വൈസ് പ്രസിഡണ്ട്), നസീമ ഖാലിദ് (ആരോഗ്യം), സബൂറ (വികസനം), മെമ്പര്‍മാരായ യൂസുഫ് ഉളുവാര്‍, റിയാസ് മൊഗ്രാല്‍, രവിരാജ്, ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ എ.എം സിദ്ദീഖ് റഹ്മാന്, റിയാസ് മൊഗ്രാല്‍, ടി.എം ഷുഹൈബ്, മുഹമ്മദ് അബ്കോ, ടി.എ കുഞ്ഞാഹമ്മദ്, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ഷക്കീറലി, ഡോ. ഇംതിയാസ്, സ്ഥാപനത്തിലെ ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.