രണ്ട് ബന്ദികളെ ഹമാസ് മോചിപ്പിച്ചു; കരയുദ്ധം ഉടന്‍ വേണ്ടെന്ന് അമേരിക്ക

ഖാന്‍ യൂനിസ്: ഗാസക്കെതിരെ ഇസ്രായേലിന്റെ കരയാക്രമണത്തിന് സൈനികര്‍ ഏത് നിമിഷവും സന്നദ്ധമാണെന്നിരിക്കെ കരയാക്രമണം വൈകിപ്പിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും രംഗത്ത്. രണ്ട് അമേരിക്കന്‍ ബന്ദികളെ ഹമാസ് മോചിപ്പിച്ചതിന് പിന്നാലെയാണ് അമേരിക്കയും യു.കെ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളും കരയാക്രമണം പെട്ടെന്ന് നടത്തരുതെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നത്. ഉടനെയുള്ള ഇസ്രായേലിന്റെ കരയാക്രമണം ഹമാസ് ബന്ദികളാക്കി വെച്ചിരിക്കുന്ന കൂടുതല്‍ പേരെ മോചിപ്പിക്കാനുള്ള ശ്രമത്തിന് പ്രതിസന്ധിയുണ്ടാക്കുമെന്നാണ് അമേരിക്കയുടെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍ പറയുന്നത്.ഹമാസ് ബന്ദികളാക്കിയിരുന്ന ചിക്കാഗോ സ്വദേശികളായ ജൂഡിത്ത് തായ് റാനന്‍ (59), മകള്‍ […]

ഖാന്‍ യൂനിസ്: ഗാസക്കെതിരെ ഇസ്രായേലിന്റെ കരയാക്രമണത്തിന് സൈനികര്‍ ഏത് നിമിഷവും സന്നദ്ധമാണെന്നിരിക്കെ കരയാക്രമണം വൈകിപ്പിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും രംഗത്ത്. രണ്ട് അമേരിക്കന്‍ ബന്ദികളെ ഹമാസ് മോചിപ്പിച്ചതിന് പിന്നാലെയാണ് അമേരിക്കയും യു.കെ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളും കരയാക്രമണം പെട്ടെന്ന് നടത്തരുതെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നത്. ഉടനെയുള്ള ഇസ്രായേലിന്റെ കരയാക്രമണം ഹമാസ് ബന്ദികളാക്കി വെച്ചിരിക്കുന്ന കൂടുതല്‍ പേരെ മോചിപ്പിക്കാനുള്ള ശ്രമത്തിന് പ്രതിസന്ധിയുണ്ടാക്കുമെന്നാണ് അമേരിക്കയുടെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഹമാസ് ബന്ദികളാക്കിയിരുന്ന ചിക്കാഗോ സ്വദേശികളായ ജൂഡിത്ത് തായ് റാനന്‍ (59), മകള്‍ നതാലി (17) എന്നിവരെയാണ് മോചിപ്പിച്ചത്. രണ്ടാഴ്ച മുമ്പ് ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിനിടെയാണ് ഇവരെ ഹമാസ് ബന്ദികളാക്കിയത്. ഇരുവരെയും സുരക്ഷിതമായി മോചിപ്പിച്ചതില്‍ കുടുംബം സന്തോഷം രേഖപ്പെടുത്തി. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് മോചനം സാധ്യമായത്. വെള്ളിയാഴ്ച ഗാസ മുനമ്പിലെ അതിര്‍ത്തിയില്‍ വെച്ച് ഇവരെ ഇസ്രായേല്‍ സേനയ്ക്ക് കൈമാറുകയായിരുന്നു.
ഹമാസിന്റെ സായുധ വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍-ഖസ്സാം ബ്രിഗേഡിന്റെ വക്താവ് അബു ഉബൈദയാണ് മോചനം പ്രഖ്യാപിച്ചത്.
അല്‍പ്പസമയത്തിന് ശേഷം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇത് സ്ഥിരീകരിച്ചു. മോചിക്കപ്പെട്ടവര്‍ ഇസ്രായേലിലെ സൈനിക താവളത്തിലാണുള്ളത്.

Related Articles
Next Story
Share it