ബംഗളൂരു: നൂറിലധികം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുംകൂര്‍ മധുഗിരി സ്വദേശി ദിവ്യരാജ് (37) ആണ് അറസ്റ്റിലായത്. ചില പൊലീസ് ഉദ്യോഗസ്ഥകളും അഭിഭാഷകളും പീഡനത്തിനിരയായ സ്ത്രീകളില്‍ ഉള്‍പ്പെടും. അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയച്ച് വരുതിയിലാക്കിയാണ് സ്ത്രീകളെ ഇയാള്‍ പീഡിപ്പിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
കൃഷ്ണ, രാമകൃഷ്ണ, മഞ്ജുനാഥ്, ചൂല്, പ്രശാന്ത്, പ്രവീണ്‍ എന്നിങ്ങനെ വ്യത്യസ്ത പേരുകളില്‍ സ്വയം പരിചയപ്പെടുത്തിയാണ് ദിവ്യരാജ് സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ചത്.
ദിവ്യരാജിനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 14 കേസുകളുണ്ട്. സുഹൃത്തുക്കള്‍ക്ക് നിയമസഹായം നല്‍കാനെന്ന വ്യാജേനയാണ് ദിവ്യരാജ് വനിതാ അഭിഭാഷകരെ പരിചയപ്പെടാറുള്ളത്. ഇതിനിടയിലാണ് ചില അഭിഭാഷകളെ ദിവ്യരാജ് ലൈംഗികമായി പീഡിപ്പിച്ചത്.
സ്ത്രീകളെ സഹായിക്കാനെന്ന വ്യാജേന വനിതാ പോലീസുകാരെ സമീപിക്കാറുള്ള ദിവ്യരാജ് ചില പൊലീസ് ഉദ്യോഗസ്ഥകളെ വലയിലാക്കുകയും പീഡിപ്പിക്കുകയുമായിരുന്നു.