മംഗളൂരു: അടുത്തിടെ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടം കൊലപാതക ശ്രമമാണെന്ന് തെളിഞ്ഞതോടെ പൊലീസ് വകുപ്പുമാറ്റി കേസെടുക്കുകയും പ്രതി അറസ്റ്റിലാവുകയും ചെയ്തു. ലോറി ഡ്രൈവര്‍ ഷാഹുല്‍ ഹമീദിനെയാണ് ബണ്ട്വാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
പുത്തൂര്‍ കെമ്മിഞ്ഞെ സ്വദേശി നിതിന്‍ പാക്കാലയുടെ കാറിന് പിറകിലാണ് ഷാഹുല്‍ ഹമീദ് ഓടിച്ചുവന്ന ലോറി ഇടിച്ചത്. ഇതിനിടെ ലോറി ഡ്രൈവര്‍ കാറിലേക്ക് വെടിയുതിര്‍ക്കുകയും സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച് തന്നെ അക്രമിക്കുകയും ചെയ്തുവെന്ന് കാണിച്ച് നിതിന്‍ പാക്കാല പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
നിതിന്‍ പാക്കാല തന്റെ സുഹൃത്തിനൊപ്പം മൂഡുബിദ്രിയിലെ മിജാറിലേക്ക് കാറില്‍ പോകുന്നതിനിടെയാണ് സംഭവം. നിതിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബണ്ട്വാള്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ വധശ്രമത്തിന് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.