കര്‍ണാടകയിലെ പാഠപുസ്തകങ്ങളില്‍ നിന്ന് ഹെഡ്ഗാവാറിന്റെയും സവര്‍ക്കറിന്റെയും ചരിത്രം ഒഴിവാക്കിയതായി വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചു; പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബി.ജെ.പി
ബംഗളൂരു: മുന്‍ ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് കര്‍ണാടകയില്‍ നടപ്പാക്കിയ വിവാദമായ പാഠപുസ്തക പരിഷ്‌കരണത്തില്‍ തിരുത്തലുമായി സിദ്ധരാമയ്യ സര്‍ക്കാര്‍. ആര്‍എസ്എസ് സ്ഥാപകന്‍ കേശവ് ബലിറാം ഹെഡ്ഗേവാറിന്റെയും വീരസവര്‍ക്കറിന്റെയും ചരിത്രം പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കിയതായി കര്‍ണാടക വിദ്യാഭ്യാസമന്ത്രി മധു ബങ്കാരപ്പ പ്രഖ്യാപിച്ചു. അതേസമയം, മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു തന്റെ മകള്‍ ഇന്ദിരാഗാന്ധിക്ക് എഴുതിയ കത്തിന്റെ പാഠം ചേര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങളെല്ലാം സിലബസില്‍ നിന്ന് ഒഴിവാക്കിയതായി മന്ത്രി മധു ബങ്കാരപ്പ മന്ത്രിസഭാ യോഗത്തിന് ശേഷം […]

ബംഗളൂരു: മുന്‍ ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് കര്‍ണാടകയില്‍ നടപ്പാക്കിയ വിവാദമായ പാഠപുസ്തക പരിഷ്‌കരണത്തില്‍ തിരുത്തലുമായി സിദ്ധരാമയ്യ സര്‍ക്കാര്‍. ആര്‍എസ്എസ് സ്ഥാപകന്‍ കേശവ് ബലിറാം ഹെഡ്ഗേവാറിന്റെയും വീരസവര്‍ക്കറിന്റെയും ചരിത്രം പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കിയതായി കര്‍ണാടക വിദ്യാഭ്യാസമന്ത്രി മധു ബങ്കാരപ്പ പ്രഖ്യാപിച്ചു. അതേസമയം, മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു തന്റെ മകള്‍ ഇന്ദിരാഗാന്ധിക്ക് എഴുതിയ കത്തിന്റെ പാഠം ചേര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങളെല്ലാം സിലബസില്‍ നിന്ന് ഒഴിവാക്കിയതായി മന്ത്രി മധു ബങ്കാരപ്പ മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മൈസൂര്‍ ഭരണാധികാരി ടിപ്പു സുല്‍ത്താനെക്കുറിച്ചുള്ള പാഠം ചേര്‍ത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം ഉത്തരം നല്‍കിയില്ല. കുട്ടികളുടെ താല്‍പര്യം കണക്കിലെടുത്ത് ആറാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കന്നഡ പാഠപുസ്തകങ്ങളിലും ആറാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള സാമൂഹിക ശാസ്ത്ര പുസ്തകങ്ങളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും ബങ്കാരപ്പ പറഞ്ഞു. പത്ത് ദിവസത്തിനുള്ളില്‍ പുതിയ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി സര്‍ക്കാര്‍ പരിഷ്‌കരിക്കുന്നതിന് മുമ്പ് ഉണ്ടായിരുന്ന സിലബസ് അതേപടി നിലനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.ചില ഭാഗങ്ങള്‍ ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയതാല്‍പ്പര്യത്താല്‍ നീക്കം ചെയ്തു. ബി.ജെ.പി ഒഴിവാക്കിയ അംബേദ്ക്കറെ കുറിച്ചുള്ള പാഠം പുനസ്ഥാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പാഠപുസ്തകങ്ങളില്‍ നിന്ന് ഹെഡ്ഗേവാറിനെയും സവര്‍ക്കറെയും ഒഴിവാക്കിയതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കോണ്‍ഗ്രസ് സര്‍ക്കാരിനെ പാഠം പഠിപ്പിക്കുമെന്നും ബി.ജെ.പി നേതൃത്വം മുന്നറിയിപ്പ് നല്‍കി.