ദോഹ: വീണ്ടും ഇന്ത്യയ്ക്ക് ജീവശ്വാസം നല്കി ഖത്തര്‍. 40 മെട്രിക് ടണ്‍ ഓക്സിജന്‍ കൂടി ഖത്തര്‍ ഇന്ത്യയിലേക്കയച്ചു. കോവിഡ് പ്രതിസന്ധി രൂക്ഷമായ ഇന്ത്യയില്‍ ഓക്സിജന്‍ ലഭിക്കാതെ ആളുകള്‍ മരണപ്പെടുന്ന സാഹചര്യത്തിലാണ് ഇന്ത്യയ്ക്ക് വീണ്ടും ഓക്സിജന്‍ നല്‍കിയത്. ഇന്ത്യന്‍ നാവികസേനയുടെ ഐ.എന്‍.എസ് തര്‍കാഷ് കപ്പലിലാണ് ഓക്സിജന്‍ കയറ്റിയയച്ചത്.
രണ്ട് ക്രയോജനിക് ടാങ്കറുകളിലായാണ് ഓക്സിജന്‍ നിറച്ചത്. കഴിഞ്ഞ ദിവസം കപ്പല്‍ ദോഹയില്‍ നിന്ന് പുറപ്പെട്ടതായി ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ അറിയിച്ചു. ഇതോടെ ആകെ 160 മെട്രിക് ടണ്‍ ലിക്വിഡ് ഓക്സിജനാണ് ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് അയച്ചിട്ടുള്ളത്. ഇന്ത്യയ്ക്കായി ഓക്സിജന്‍ എത്തിക്കാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി നേരത്തെ ഉത്തരവിട്ടിരുന്നു. ഇന്ത്യയിലേക്ക് ഓക്സിജന്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.