ദുബായ്: യു.എസിലെ ചികിത്സയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയന് ഇന്നു രാവിലെ ദുബായിലെത്തി. ഒരാഴ്ച യു.എ.ഇയിലുണ്ടാകും. രണ്ട് ദിവസത്തെ വിശ്രമത്തിനുശേഷം അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ യു.എ.ഇ അധികൃതരുമായി കൂടിക്കാഴ്ച നടത്തും. ഫെബ്രുവരി നാലിന് ദുബായ് എക്സ്പോയിലെ കേരള പവിലിയന് ഉദ്ഘാടനം ചെയ്യും. 5ന് രാവിലെ യു.എ.ഇയിലെ വ്യവസായ പ്രമുഖര്‍ പങ്കെടുക്കുന്ന പരിപാടിയുടെ ഉദ്ഘാടനവും വൈകിട്ട് നോര്‍ക്ക സമ്മേളനത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും. 7ന് തിരുവനന്തപുരത്തെത്തും.