കോവിഡ് അനാഥരാക്കിയവര്‍ക്ക് സൗജന്യ വിദ്യാഭ്യാസവും 1500 രൂപ പ്രതിമാസ പെന്‍ഷനും; കൈത്താങ്ങാകാന്‍ പഞ്ചാബ് സര്‍ക്കാര്‍

അമൃത്സര്‍: കോവിഡ് മഹാമാരി അനാഥരാക്കിയ കുട്ടികള്‍ക്ക് കൈത്താങ്ങായി പഞ്ചാബ് സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം. കോവിഡ് കാരണം മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും പ്രതിമാസം 1500 രൂപയും നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം. സാമൂഹ്യ സുരക്ഷ പെന്‍ഷനില്‍ ഉള്‍പ്പെടുത്തിയാണ് 1500 രൂപ നല്‍കുന്നത്. കുട്ടികള്‍ക്ക് ബിരുദതലം വരെ സൗജന്യ വിദ്യാഭ്യാസം നല്‍കും. കുടുംബത്തിന്റെ അത്താണി നഷ്ടമായ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും തീരുമാനമായിട്ടുണ്ട്. കോവിഡ് അനാഥരാക്കിയ കുഞ്ഞുങ്ങള്‍ക്കും ഗൃഹനാഥനെ നഷ്ടമായ കുടുംബത്തിലെ കുഞ്ഞുങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസ സൗകര്യം […]

അമൃത്സര്‍: കോവിഡ് മഹാമാരി അനാഥരാക്കിയ കുട്ടികള്‍ക്ക് കൈത്താങ്ങായി പഞ്ചാബ് സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം. കോവിഡ് കാരണം മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും പ്രതിമാസം 1500 രൂപയും നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം. സാമൂഹ്യ സുരക്ഷ പെന്‍ഷനില്‍ ഉള്‍പ്പെടുത്തിയാണ് 1500 രൂപ നല്‍കുന്നത്.

കുട്ടികള്‍ക്ക് ബിരുദതലം വരെ സൗജന്യ വിദ്യാഭ്യാസം നല്‍കും. കുടുംബത്തിന്റെ അത്താണി നഷ്ടമായ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും തീരുമാനമായിട്ടുണ്ട്. കോവിഡ് അനാഥരാക്കിയ കുഞ്ഞുങ്ങള്‍ക്കും ഗൃഹനാഥനെ നഷ്ടമായ കുടുംബത്തിലെ കുഞ്ഞുങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസ സൗകര്യം ഒരുക്കും. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടമായ ആ കുഞ്ഞുങ്ങളുടെ വളര്‍ത്തച്ഛന്‍ ആകേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തം ആണെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു.

അനാഥരായ കുട്ടികള്‍ക്ക് 21 വയസ് തികയുന്നതുവരെയും ഗൃഹനാഥനെ നഷ്ടമായ കുടുംബങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തേയ്ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡ് ബാധിതര്‍ക്ക് 51,000 രൂപ ഗ്രാന്‍ഡ് നല്‍കുന്ന ആശീര്‍വാദ് പദ്ധതിക്ക് ജൂലൈ ഒന്നിന് തുടക്കമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles
Next Story
Share it