കറാച്ചി: പാക്കിസ്ഥാനില്‍ നാല് ടിക് ടോക് താരങ്ങളെ വെടിവെച്ച് കൊന്നു. കറാച്ചിയിലെ ഗാര്ഡന് മേഖലയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. അജ്ഞാത സംഘമാണ് വെടിയുതിര്‍ത്തത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സ്ത്രീയാണ്. മുഷ്കന്‍, അമീര്‍, രെഹാന്‍, സജദ് എന്നിവരാണ് മരിച്ചത്. ടിക് ടോക്കിലും മറ്റു സാമൂഹ്യ മാധ്യമങ്ങളിലും സജീവമായ താരങ്ങളാണിവര്‍.
കാറില്‍ സഞ്ചരിക്കവെ ഗാര്ഡന് മേഖലയിലെ അങ്കലസാരിയ ആശുപത്രിയ്ക്ക് സമീപം വെച്ച് സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. ഓടിക്കൊണ്ടിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തിയായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.