ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും വ്യവസായ പ്രമുഖനുമായ പി ബി അഹമദ് ഹാജി അന്തരിച്ചു

കാസര്‍കോട്: ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും പൗരപ്രമുഖനും വ്യവസായിയുമായ പി ബി അഹ്‌മദ് ഹാജി (65) അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മംഗളൂരുവിലെ ആസ്പത്രിയിലായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ഇന്നലെയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദുബായ് സന്ദര്‍ശനത്തിലായിരുന്ന അദ്ദേഹം രണ്ട് ദിവസം മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്. മുസ്ലിംലീഗിന്റെയും നാഷണല്‍ ലീഗിന്റെയും നേതൃനിരയിലുണ്ടായിരുന്നു. 1995 മുതല്‍ അഞ്ച് വര്‍ഷക്കാലം ചെങ്കള പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. കര്‍ണാടകയിലടക്കം ബിസിനസ് രംഗത്ത് സജീവമായിരുന്നു. ചെങ്കള പഞ്ചായത്തിന്റെ സാമൂഹ്യ, […]

കാസര്‍കോട്: ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും പൗരപ്രമുഖനും വ്യവസായിയുമായ പി ബി അഹ്‌മദ് ഹാജി (65) അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മംഗളൂരുവിലെ ആസ്പത്രിയിലായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ഇന്നലെയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദുബായ് സന്ദര്‍ശനത്തിലായിരുന്ന അദ്ദേഹം രണ്ട് ദിവസം മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്. മുസ്ലിംലീഗിന്റെയും നാഷണല്‍ ലീഗിന്റെയും നേതൃനിരയിലുണ്ടായിരുന്നു. 1995 മുതല്‍ അഞ്ച് വര്‍ഷക്കാലം ചെങ്കള പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. കര്‍ണാടകയിലടക്കം ബിസിനസ് രംഗത്ത് സജീവമായിരുന്നു. ചെങ്കള പഞ്ചായത്തിന്റെ സാമൂഹ്യ, മത, കായിക രംഗങ്ങളിലെല്ലാം നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു പി ബി അഹമദ്. ഭാര്യ: നസീറ. മക്കള്‍: തൗസീഫ്, തസ്‌ലീമ, തംഷീര്‍. മരുമക്കള്‍: ഡോ. ഖദീജത്ത് സാനിയ, മുഹമ്മദ് നിസാം അപ്‌സര, ആയിഷ കോഴിക്കോട്. സഹോദരങ്ങള്‍: പി ബി അബ്ദുല്ല, പി ബി അബ്ദുല്‍റഹ്‌മാന്‍, ആയിഷ, റുഖിയ, മുന്‍ എം.എല്‍.എ പി ബി അബ്ദുല്‍റസാഖ്, പി ബി അബൂബക്കര്‍, പി ബി മുത്തലിബ്, പി ബി മുഹമ്മദ്.

Related Articles
Next Story
Share it