മംഗളൂരു: മാണ്ട്യ മലവള്ളി താലൂക്കില്‍ ഹളഗൂര് മാരമ്മ ക്ഷേത്രത്തിലെ പ്രത്യേക പൂജക്ക് ശേഷം വിതരണം ചെയ്ത പ്രസാദം കഴിച്ചവര്‍ക്ക് വിഷബാധയേറ്റു. ദേഹാസ്വാസ്ഥ്യവും ഛര്‍ദിയും മൂലം പതിനഞ്ചുപേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി പേര് പ്രഥമ ശുശ്രൂഷ തേടി. അവശനിലയിലായ അഞ്ച് പേരെ ഹൊളഗൂര് ആസ്പത്രിയിലും 10 പേരെ താലൂക്ക് ആസ്പത്രിയിലുമാണ് പ്രവേശിപ്പിച്ചത്. താലൂക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. വീരഭദ്രപ്പയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ക്ഷേത്രത്തിലെത്തുകയും വിവരങ്ങള്‍ ആരായുകയും ചെയ്തു.
എങ്ങനെയാണ് വിഷബാധയുണ്ടായതെന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം പ്രസാദം വിതരണം ചെയ്യാന്‍ അനുമതി നല്‍കിയിരുന്നില്ലെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും തഹസില്‍ദാര്‍ ചന്ദ്രമൊയ്ലി പറഞ്ഞു. പ്രസാദത്തിന്റെ സാമ്പിള്‍ രാസപരിശോധനക്ക് അയച്ചിട്ടുണ്ട്. റിപ്പോര്‍ട് ലഭിച്ചാലുടന്‍ നടപടിയെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
food Poison While Consume Maramma Temple Prasada: 70 People Admitted To Hospital