കാസര്‍കോട്: നെഞ്ച് വേദനയെ തുടര്‍ന്ന് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച മത്സ്യതൊഴിലാളി മരണപ്പെട്ടു. കീഴൂര്‍ കടപ്പുറത്തെ ഭാര്‍ഗവനാണ് (56) ഇന്നലെ വൈകീട്ടോടെ മരിച്ചത്. രാവിലെ വീട്ടില്‍ വെച്ചാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. നാരായണന്-കല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ: ലക്ഷ്മി. മക്കള്‍: മനു (ഗള്‍ഫ്), ശുഭ, മീനു. സഹോദരങ്ങള്‍: പത്മനാഭന്, ഭാസ്കരന്, കൃഷ്ണന്, സതീഷന്, സരോജിനി, മീനാക്ഷി.