കോഴിക്കോട്: സമസ്ത സംഘടിപ്പിക്കുന്ന മുന്നേറ്റ യാത്രയില്‍ സിപിഎമ്മിനും ക്ഷണം. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയെയാണ് പരിപാടിയിലേക്ക് ക്ഷണിച്ചത്. മുസ്ലീം ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ വേദിയിലിരിക്കെയാണ് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനനെ ചടങ്ങില്‍ പങ്കെടുപ്പിച്ചത്. മുക്കത്ത് നടന്ന സ്വീകരണ സമ്മേളനത്തിലാണ് സംഭവം.
അവകാശ സംരക്ഷണത്തിനായി എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന മുന്നേറ്റ യാത്രയിലാണ് സിപിഎമ്മിനോടുള്ള സമസ്തയുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കിയത് സംബന്ധിച്ച് മുസ്ലീം ലീഗും സമസ്തയും തമ്മില്‍ അഭിപ്രായ ഭിന്നത രൂപപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സിപിഎം ജില്ലാ സെക്രട്ടറിയെ സ്വന്തം വേദിയിലേക്ക് സമസ്ത ക്ഷണിച്ചത് എന്നതും ശ്രദ്ധേയമാണ്.