തളങ്കര: വിദ്യാര്‍ത്ഥികളെ നിരന്തരം പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യണമെന്നും അതവരെ വ്യത്യസ്തമായ ഉന്നത സ്ഥാനങ്ങളിലെത്തിക്കുമെന്നും തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ച് കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു.ടി. ഖാദര്‍ പറഞ്ഞു. തളങ്കര മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി പി.ടി.എ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാന്റ് ഫാമിലി മീറ്റിന്റെ സമാപന സംഗമത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി കെ. ആലിക്കുട്ടി മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന് അധ്യക്ഷത വഹിച്ചു. ഖാസി ത്വാഖ അഹ്മദ് മൗലവി, അബ്ദുല്‍ മജീദ് ബാഖവി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം അഷ്റഫ് എം.എല്‍.എ, വി.എം മുനീര്‍, പി.എ സത്താര്‍ ഹാജി, അബ്ദുല്‍ കരീം കോളിയാട്, കെ.എം അബ്ദുറഹ്മാന്, കെ.എച്ച് അഷ്റഫ്, കെ.എം. ഹനീഫ്, കെ.എം. ബഷീര്‍, വെല്‍ക്കം മുഹമ്മദ് ഹാജി, സിദ്ദീഖ് നദ്വി ചേരൂര്‍, സി.ടി അബ്ദുല്‍ ഖാദി, സമീര്‍ ടൈഗര്‍, മശ്ഹൂദ് മറിയാസ്, ഇബ്രാഹിം ഖലീല്‍ ഹുദവി, അബ്ദുല്‍ ബാരി ഹുദവി, ഇബ്രാഹീം ഹുദവി, നൗഫല്‍ ഹുദവി സംബന്ധിച്ചു. സെക്രട്ടറി ടി.എ ഷാഫി സ്വാഗതവും അസി. മാനേജര്‍ എന്‍.കെ അമാനുല്ല നന്ദിയും പറഞ്ഞു. മീറ്റിലെ ആദ്യ സെഷനില്‍ ഷാനവാസ് എ.കെ വയനാട്, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട്, ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ വിവിധ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. സംഗമത്തില്‍ പലസ്തീന് ഐക്യദാര്‍ഢ്യ പ്രഖ്യാപനവും പ്രാര്‍ത്ഥനയും നടന്നു.