കാസര്‍കോട്: അനധികൃത മണല്‍ കടത്ത് വ്യാപകമാണെന്ന വിവരത്തെ തുടര്‍ന്ന് വിദ്യാനഗര്‍ എസ്.ഐ വിഷ്ണുപ്രസാദിന്റെ നേതൃത്വത്തില്‍ ചെങ്കള അക്കരങ്കരയിലെ അനധികൃത കടവില്‍ പരിശോധന നടത്തി. മണല്‍ കടത്തിന് ഉപയോഗിക്കുന്ന ഏഴ് തോണികള്‍ ജെ.സി.ബി ഉപയോഗിച്ച് തകര്‍ത്തു. ഇന്നലെ വൈകിട്ടാണ് പരിശോധന നടന്നത്. പരിശോധന ഇനിയും തുടരുമെന്ന് പൊലീസ് പറഞ്ഞു.