മംഗളൂരു: ഇന്ത്യാന ഹോസ്പിറ്റല്‍ ആന്റ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കാന്‍സര്‍ രോഗത്തെക്കുറിച്ചും രോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനെ കുറിച്ചും ആളുകള്‍ക്കിടയില്‍ ഒരു അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കാന്‍സര്‍ ദിനമാചരിച്ചു. കാന്‍സര്‍ രോഗികളുടെ ഭയാനകമായ വര്‍ധനവ് കണക്കിലെടുത്ത് അവര്‍ക്ക് മികച്ച ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് ഇന്ത്യാന ഹോസ്പിറ്റല്‍ ആരംഭിച്ച പുതിയ സംരഭമാണ് ഇന്ത്യാന കാന്‍സര്‍ സെന്റര്‍. ഇന്ത്യാന ഹോസ്പിറ്റലില്‍ ഉണ്ടായിരുന്ന ഓങ്കോളജി വിഭാഗത്തെ കൂടുതല്‍ കാര്യക്ഷമമാക്കി സമ്പൂര്‍ണ്ണ കാന്‍സര്‍ സെന്ററാക്കി മാറ്റുകയായിരുന്നു. മെഡിക്കല്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, റേഡിയേഷന് ഓങ്കോളജി എന്നിവയ്ക്കായി പ്രൊഫഷണല്‍ ഓങ്കോളജിസ്റ്റുകളുടെ വിദഗ്ധ സംഘം നിയന്ത്രിക്കുന്ന മള്‍ട്ടി ഡിസിപ്ലിനറി മാനേജ്മെന്റിലൂടെ സമഗ്രമായ ഓങ്കോളജിക്കല്‍ പരിചരണം വാഗ്ദാനം ചെയ്യുന്നു. മുതിര്‍ന്നവരിലും കുട്ടികളിലും രക്തം, ഖരം കാന്‍സറുകള്‍ എന്നിവയ്ക്കുള്ള എല്ലാവിധ കിമോതെറാപ്പിയും ഇമ്മ്യൂണോതെറാപ്പിയും ലഭ്യമാണ്. മെഡിസപ്പ്, ആയുഷ്മാന്‍ ഭാരത്, കെ.എ.എസ്.പി മറ്റ് ഇന്‍ഷൂറന്‍സുകള്‍ തുടങ്ങിയ എല്ലാത്തരം പദ്ധതികളുമായി എംപാനല്‍ ചെയ്തതിനാല്‍ രോഗികള്‍ക്ക് ചുരുങ്ങിയ ചെലവില്‍ മികച്ച ചികിത്സ ലഭ്യമാക്കുന്നു. നേരത്തെയുള്ള രോഗനിര്‍ണ്ണയം കാന്‍സറുകള്‍ ഭേദമാക്കാന്‍ സഹായിക്കും. കാന്‍സര്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഇന്ത്യാന കാന്‍സര്‍ സ്ക്രീനിംഗ് ക്യാമ്പുകള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍ തുടങ്ങിയ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു.