യു.എ.ഇ ഖാസിലേന്‍ ജമാഅത്ത് ഇഫ്താര്‍ സംഗമം നവ്യാനുഭവമായി

Update: 2025-03-17 12:10 GMT

ദുബായില്‍ നടന്ന യു.എ.ഇ ഖാസിലേന്‍ ജമാഅത്ത് ഇഫ്താര്‍ സംഗമത്തില്‍ സംബന്ധിച്ചവര്‍ മുഖ്യാതിഥി ഖാസി ത്വാഖ അഹ്‌മദ് അല്‍ അസ്ഹരിയോടൊപ്പം

ദുബായ്: യു.എ.ഇ ഖാസിലേന്‍ ജമാഅത്ത് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം നവ്യാനുഭവമായി. ദേര ക്രീക്കില്‍ നടന്ന സംഗമത്തില്‍ വിശിഷ്ടാതിഥി കീഴൂര്‍-മംഗലാപുരം ഖാസിയും ഖാസിലേന്‍ ബദ്രിയാ മസ്ജിദ് ആന്റ് റൗളത്തുല്‍ ഉലൂം മദ്രസ പ്രസിഡണ്ടുമായ ത്വാഖ അഹ്‌മദ് അല്‍ അസ്ഹരി പ്രാര്‍ത്ഥന നടത്തി. യു.എ.ഇ ഖാസിലേന്‍ ജമാഅത്ത് പ്രസിഡണ്ട് ഫൈസല്‍ മുഹ്സിന്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അബ്ദുല്ല സഅദി ഖാസിയാറകം ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി ഗഫൂര്‍ ഊദ് സ്വാഗതം പറഞ്ഞു. ഉപദേശക സമിതി ചെയര്‍മാന്‍ പി.എച്ച് അസ്ലം പള്ളിക്കാല്‍, അഹ്‌മദ് റഫീഖ്, ട്രഷറര്‍ മുഹമ്മദ് ഖാസിയാറകം, സിദ്ദീഖ് ഖാസിയാറകം സംസാരിച്ചു. അഷറഫ് അച്ചു, മുജീബ് മാമു കറാമാ അതിഥികള്‍ക്കുള്ള സ്നേഹോപഹാരം സമ്മാനിച്ചു. സെക്രട്ടറി സാനബില്‍ റിസ നന്ദി പറഞ്ഞു.

ഏപ്രില്‍ 13 ഞായറായ്ച അബൂഹൈല്‍ സ്‌കൗട്ട് സ്റ്റേഡിയത്തില്‍ ഖാസിലേന്‍ ജമാഅത്തിന്റെ ഗെറ്റ് ടുഗദര്‍-ഖാസിലേന്‍ ഫിയസ്റ്റാ-സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

Similar News