ഷാഫി തെരുവത്തിന്റെ മക്ക-മദീന യാത്രാ വിവരണം പുസ്തകത്തിന്റെ ദുബായിലെ പ്രകാശനം കെ.എം.സി.സി. സംസ്ഥാന സെക്രട്ടറി യഹ്യ തളങ്കര നിര്‍വ്വഹിക്കുന്നു
ദുബായ്: മാധ്യമപ്രവര്‍ത്തകന്‍ ഷാഫി തെരുവത്ത് എഴുതിയ മക്ക-മദീന പുണ്യഭൂമിയിലൂടെ യാത്രാവിവരണ പുസ്തകം ദുബായ് കെ.എം. സി.സി ഇഫ്താര്‍ വേദിയില്‍ പ്രകാശനം ചെയ്തു. സംസ്ഥാന സെക്രട്ടറി യഹ്യ തളങ്കര പ്രകാശനം നിര്‍വ്വഹിച്ചു. മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍, ഹംസ തൊട്ടി, അസ്‌ക്കര്‍ ചൂരി, യൂസഫ് ഷേണി, തല്‍ഹത്ത് തളങ്കര, ഗഫൂര്‍ ഊദ്, ഷിഫാസ് പട്ടേല്‍, തസ്ലീം ബെല്‍ക്കാട്, എ.സി ഇസ്മായില്‍, സാജിദ് സൈലര്‍, ഹനീഫ് നെല്ലിക്കുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു.