IFTAR | നൂര്‍ അല്‍ ഈദ് ഫാമിലി മീറ്റ് പോസ്റ്റര്‍ പ്രകാശനം

By :  Sub Editor
Update: 2025-03-28 11:23 GMT

കെ.എം.സി.സി ഖത്തര്‍ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നടത്തുന്ന നൂര്‍ അല്‍ ഈദ് ഫാമിലി മീറ്റിന്റെ പോസ്റ്റര്‍ പ്രകാശനം മുട്ടം മഹമൂദ് നിര്‍വഹിക്കുന്നു

ദോഹ: കെ.എം.സി.സി ഖത്തര്‍ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന കലാ സാംസകാരിക പരിപാടിയായ നൂര്‍ അല്‍ ഈദ് ഫാമിലി മീറ്റിന്റെ പോസ്റ്റര്‍ പ്രകാശനം മുട്ടം മഹമൂദ് നിര്‍വഹിച്ചു. മണ്ഡലം പ്രസിഡണ്ട് റസാക്ക് കല്ലട്ടി, ജനറല്‍ സെക്രട്ടറി നാസര്‍ ഗ്രീന്‍ലാന്റ്, ട്രഷറര്‍ ഫൈസല്‍ പൊസോട്ട്, സഹഭാരവാഹികളായ റഹീം ഗ്രീന്‍ലാന്റ്, അഷ്റഫ് ധര്‍മ്മനഗര്‍, പഞ്ചായത്ത് ഭാരവാഹികളായ ഫസല്‍ മള്ളങ്കൈ, സിദ്ദീഖ് മഞ്ചേശ്വര്‍, ഇര്‍ഷാദ് ബംബ്രാണ സംബന്ധിച്ചു.


Similar News