ജീവകാരുണ്യം മനുഷ്യഹൃദയത്തിലെ കരുണയുടെ പ്രകാശം-യഹ്‌യ തളങ്കര
ഇസാദ് 25ന്റെ ബ്രോഷര്‍ ദുബായ് കെ.എം.സി.സി ജനറല്‍ സെക്രട്ടറി യഹ്‌യ തളങ്കര എ. അബ്ദുറഹ്മാന് നല്‍കി പ്രകാശനം ചെയ്യുന്നു
ദുബായ്: ജീവകാരുണ്യം മനുഷ്യഹൃദയത്തിലെ കരുണയുടെ പ്രകാശമാണെന്നും സ്‌നേഹവും സഹാനുഭൂതിയും പരസ്പരം കൈമാറുമ്പോഴാണ് മനുഷ്യജീവിതത്തിന് അര്‍ത്ഥമുണ്ടാകുന്നതെന്നും ദുബായ് കെ.എം.സി.സി ജനറല്‍ സെക്രട്ടറി യഹ്‌യ തളങ്കര പറഞ്ഞു. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സ്മാരക ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് കെയര്‍ പദ്ധതിയിലൂടെ നടപ്പിലാക്കുന്ന ഇസാദ് -25ന്റെ ബ്രോഷര്‍ മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുറഹ്മാന് നല്‍കി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ഹനീഫ് ടി. ആര്‍ സ്വാഗതം പറഞ്ഞു. ഹനീഫ് ചെര്‍ക്കള, ഹംസ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീല്‍, അഫ്‌സല്‍ മെട്ടമ്മല്‍, ഇസ്മായില്‍ നാലാം വാതുക്കല്‍, റഫീഖ് പടന്ന തുടങ്ങിയവര്‍ സംബന്ധിച്ചു. ബഷീര്‍ പാറപ്പള്ളി പ്രാര്‍ത്ഥന നടത്തി. ഡോ. ഇസ്മായില്‍ നന്ദി പറഞ്ഞു.