കൊച്ചി: നടന് മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണ വേളയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് സിനിമയുടെ ഷൂട്ടിംഗ് താത്കാലികമായി നിര്‍ത്തിവെച്ചു. എല്ലാ മുന്‍കരുതലുകള്‍ എടുത്തിട്ടും തനിക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് മമ്മൂട്ടി പ്രതികരിച്ചു.
‘ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുത്തിരുന്നുവെങ്കിലും ഇന്നലെ എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെറിയ പനി മാത്രമേയുള്ളു, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ല. ബന്ധപ്പെട്ട അധികാരികളുടെ നിര്‍ദ്ദേശപ്രകാരം ഞാന്‍ വീട്ടില്‍ സ്വയം ഐസൊലേഷനിലാണ്. നിങ്ങള്‍ എല്ലാവരും സുരക്ഷിതരായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. മാസ്ക് ധരിക്കുക, പരമാവധി ശ്രദ്ധിക്കുക’, മമ്മൂട്ടി കുറിച്ചു.
കേരളത്തില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ കൃത്യമായ ജാഗ്രതയും കോവിഡ് മുന്‍കരുതലുകളും മമ്മൂട്ടി സ്വീകരിച്ചിരുന്നു. കൂടാതെ കോവിഡ് ബോധവത്കരണത്തെ കുറിച്ചും താരം സംസാരിച്ചിരുന്നു. ലോക്ക്ഡൗണ്‍ കാലയളവില്‍ വീട്ടില്‍ തന്നെ ഇരുന്ന താരം ഏറെ കാലത്തിന് ശേഷമാണ് സിനിമയുടെ ചിത്രീകരണത്തിനും മറ്റും പുറത്തിറങ്ങി തുടങ്ങിയത്.