തടി കൊണ്ടുള്ള ഉപഗ്രഹമോ! ഒടുവില്‍ അതും നടന്നു

ജപ്പാന്‍: പുത്തന്‍ സാങ്കേതിക വിദ്യകളുടെ കടന്നുവരവും നൂതനമായ മറ്റ് കണ്ടുപിടിത്തങ്ങളും ലോകത്ത് അനുദിനം നടന്നുകൊണ്ടിരിക്കുകയാണ്. ഉപഗ്രഹ വിക്ഷേപണ രംഗത്തും ആധുനികമായ പരീക്ഷണങ്ങള്‍ നടക്കുന്ന വേളയിലാണ് ജപ്പാന്‍ പുത്തന്‍ വിദ്യയുമായി രംഗത്ത് വന്നിരിക്കുന്നത്.തടിയില്‍ നിര്‍മ്മിച്ച ലോകത്തെ ആദ്യത്തെ കൃത്രിമ ഉപഗ്രഹത്തിന്റെ വിക്ഷേപണം നടത്തിയെന്ന ചരിത്രം രചിച്ചു കഴിഞ്ഞു ജപ്പാന്‍. ലിഗ്‌നോസാറ്റ് എന്ന് പേരിട്ട ഉപഗ്രഹം ചൊവ്വാഴ്ച പുലര്‍ച്ചെ സ്പെയ്സ് എക്സ് മിഷന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചു. ക്യോട്ടോ സര്‍വകലാശാലയും പ്രമുഖ നിര്‍മ്മാതാക്കളായ സുമിത്തോമൊ ഫോറസ്ട്രിയും ചേര്‍ന്നാണ് […]

ജപ്പാന്‍: പുത്തന്‍ സാങ്കേതിക വിദ്യകളുടെ കടന്നുവരവും നൂതനമായ മറ്റ് കണ്ടുപിടിത്തങ്ങളും ലോകത്ത് അനുദിനം നടന്നുകൊണ്ടിരിക്കുകയാണ്. ഉപഗ്രഹ വിക്ഷേപണ രംഗത്തും ആധുനികമായ പരീക്ഷണങ്ങള്‍ നടക്കുന്ന വേളയിലാണ് ജപ്പാന്‍ പുത്തന്‍ വിദ്യയുമായി രംഗത്ത് വന്നിരിക്കുന്നത്.
തടിയില്‍ നിര്‍മ്മിച്ച ലോകത്തെ ആദ്യത്തെ കൃത്രിമ ഉപഗ്രഹത്തിന്റെ വിക്ഷേപണം നടത്തിയെന്ന ചരിത്രം രചിച്ചു കഴിഞ്ഞു ജപ്പാന്‍. ലിഗ്‌നോസാറ്റ് എന്ന് പേരിട്ട ഉപഗ്രഹം ചൊവ്വാഴ്ച പുലര്‍ച്ചെ സ്പെയ്സ് എക്സ് മിഷന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചു. ക്യോട്ടോ സര്‍വകലാശാലയും പ്രമുഖ നിര്‍മ്മാതാക്കളായ സുമിത്തോമൊ ഫോറസ്ട്രിയും ചേര്‍ന്നാണ് ഉപഗ്രഹം നിര്‍മ്മിച്ചത്. ഇനി വരാനിരിക്കുന്ന ചൊവ്വ, ചാന്ദ്ര ദൗത്യത്തിന്റെ ആദ്യ ചുവടുവെപ്പുകൂടിയാണ് ലിഗ്‌നോസാറ്റിന്റെ വിക്ഷേപണം. സാധാരണ ലോഹം കൊണ്ട് നിര്‍മ്മിക്കുന്ന ഉപഗ്രഹത്തിന്റെ പാളിയാണ് ജപ്പാന്‍ തടി കൊണ്ട് നിര്‍മ്മിച്ചത്. ഇത്തിരിക്കുഞ്ഞന്‍ സാറ്റലൈറ്റ് കൈവെള്ളയില്‍ ഒതുങ്ങുന്ന വലുപ്പത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
തടിയില്‍ നിര്‍മ്മിച്ച ഉപഗ്രഹം ബഹിരാകാശത്ത് എങ്ങനെ നിലനില്‍ക്കുന്നുവെന്നതിനനുസരിച്ച് തടിയില്‍ നിര്‍മ്മിച്ച മറ്റ് വസ്തുക്കളുടെ നിലനില്‍പ്പ് എത്രത്തോളം ബഹിരാകാശത്ത് സാധ്യമാണെന്ന് ഇതിലൂടെ കണ്ടുപിടിക്കാനാവുമെന്ന് ജപ്പാനിലെ ബഹിരാകാശ യാത്രികനായ ടക്കാവോ ഡോയ് പറയുന്നു. ചൊവ്വയിലും ചന്ദ്രനിലും മരത്തില്‍ തീര്‍ത്ത വീടുകള്‍ നിര്‍മ്മിക്കുന്നതിനെ കുറിച്ചു മരം വെച്ചുപിടിപ്പിക്കുന്നതിനെ കുറിച്ചും കഴിഞ്ഞ അമ്പത് വര്‍ഷമായി ടക്കാവോയും സംഘവും ചിന്തിച്ചുകൊണ്ടിരുന്നതിന്റെ ആദ്യപടിയാണ് ലിഗ്‌നോസാറ്റിന്റെ വിക്ഷേപണം.
1900ത്തിന്റെ തുടക്കത്തില്‍ തടിയില്‍ തീര്‍ത്ത വിമാനങ്ങള്‍ നിര്‍മ്മിച്ചിരുന്നു. അതുകൊണ്ട് ഉപഗ്രഹവും സാധ്യമാണെന്ന് ക്യോട്ടോ സര്‍വകലാശാല പ്രൊഫസര്‍ കോജി മുറാത്ത പറഞ്ഞു. ജലവും ഓക്സിജനും ഇല്ലാത്തതിനാല്‍ ഭൂമിയേക്കാള്‍ ബഹിരാകാശത്ത് തടിക്ക് ആയൂസ്സ് കൂടുമെന്നും പര്യവേഷണത്തിന് ശേഷം അന്തരീക്ഷത്തിന് ഇത് ദോഷം ചെയ്യില്ലെന്നും മലിനീകരണം കുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലിഗ്‌നോസാറ്റ് ആറ് മാസക്കാലം ഭൂമിയെ ഭ്രമണം ചെയ്യും. -100 മുതല്‍ 100 ഡിഗ്രി സെല്‍ഷ്യസ് വരെ വ്യതിചലിക്കുന്ന ബഹിരാകാശ കാലാവസ്ഥയെ ലിഗ്‌നോസാറ്റ് എങ്ങനെ അതിജീവിക്കുമെന്ന് നിരീക്ഷിക്കുകയാണ് ശാസ്ത്രലോകം.

Related Articles
Next Story
Share it